രശ്മി നായർക്കും ഭർത്താവിനും എതിരെ പത്തനാപുരം പോലീസ് കേസ് എടുത്തു..!!

624

കഴിഞ്ഞ ദിവസം പത്തനാപുരം സംഭവത്തെ തുടർന്നാണ് മോഡൽ രശ്മി ആർ നായർക്കും ഭർത്താവ് രാഹുൽ പശുപാലനും എതിരെ കേസ് എടുത്തു പോലീസ്. ലോക്ക് ഡൌൺ സമയത്തിൽ പുറത്തിറങ്ങിയ രാഹുൽ പശുപാലനെയും രശ്മി ആർ നായരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയ സംഭവത്തിൽ ആണ് പോലീസ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെ ജില്ലാ അതിര്‍ത്തിയായ പത്തനാപുരം കല്ലുംകടവിലായിരുന്നു സംഭവം.

പത്തനാപുരം നഗരത്തിലേക്ക് പോകാനായി അടൂർ ഭാഗത്തു നിന്നും കാറിൽ എത്തിയത് ആയിരുന്നു ഇവർ. ആരോഗ്യ വകുപ്പും പോലീസ് സംഘവും ഇവരുടെ വാഹനം തടഞ്ഞു. സ്വന്തം വീട് പാട്ടഴി ആണെങ്കിൽ കൂടിയും ഇവരും താമസിക്കുന്നത് എറണാകുളം ആണ്. നിങ്ങൾ എറണാകുളത്ത് നിന്നും വരുക ആണെങ്കിൽ ക്വാറന്റൈൻ പോകണം എന്ന് ആരോഗ്യ വകുപ്പ് ജീവനക്കാരൻ നിർദ്ദേശം നൽകുക ആയിരുന്നു.

എന്നാൽ പത്തനാപുരം ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ആയ കൃഷ്ണരാജിനോട് തങ്ങളെ എടാ എന്ന് വിളിച്ചു എന്ന് ആരോപിച്ചു രശ്മിയും ഭാര്താഹവും തട്ടിക്കയറുക ആയിരുന്നു. മാസ്‌കോ മറ്റു മുൻ കരുതലുകളോ ഇല്ലാതെ ആണ് ഇരുവരും എത്തിയത്. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. തുടര്‍ന്ന് ഇവര്‍ താമസിക്കുന്ന പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ മെമ്പറെ വിളിച്ചു ഇവർ വീട്ടിൽ തന്നെ ഉണ്ടായിരുന്നോ എന്ന് ഉറപ്പ് വരുത്തിയ ശേഷം ആണ് വാഹനം വിട്ടയച്ചത്. മാസ്ക് ധരിക്കാത്തതിന് പിഴ ഈടാക്കിയില്ല എന്ന് ആക്ഷേപം ശക്തമായതിനെ തുടർന്നാണ് ഇരുവർക്കും എതിരെ പോലീസ് കേസ് എടുത്തത്.