“എത്ര കാണാൻ കൊള്ളാത്തവനും കുറേക്കാലം സിനിമയിൽ നിന്നാൽ നന്നാവും ഉദാഹരണം ലാൽ തന്നെ”; ഉമ്മർ മോഹൻലാലിനോട് പറഞ്ഞത്..!!

735

കഴിഞ്ഞ 40 വർഷത്തിലേറെയായി മോഹൻലാൽ എന്ന പേര് മലയാളികൾക്ക് സുപരിചിതമായ് നിൽക്കുന്നു അതോടൊപ്പം തന്നെ ആ മുഖവും. ചിലപ്പോൾ അയാൾ സ്വന്തം മകനായി പ്രത്യക്ഷപ്പെടും ചിലപ്പോൾ കൂട്ടുകാരനായി സഹോദരനായി അങ്ങനെ അങ്ങനെ. വില്ലനായി മഞ്ഞിൽ വിരഞ്ഞപ്പൂവിൽ കൂടി മലയാളികൾക്ക് ലഭിച്ച നിത്യ വസന്തം തന്നെയാണ് മോഹൻലാൽ. ചെയ്യാത്ത കഥാപാത്രങ്ങൾ ഇല്ലെന്ന് വേണമെങ്കിൽ പറയാം.

താരങ്ങൾ തന്നെ ആരാധിക്കുന്ന താരം. സുന്ദരനായകന്മാരുടെ കാലത്തിൽ വില്ലനായി എത്തി നായകനായി മാറിയ തന്നെ കുറിച്ച് മോഹൻലാൽ തന്നെ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത് ഇങ്ങനെ,

ഞാനതിന് നായകനായിട്ടല്ലല്ലോ വന്നത് വില്ലനായിട്ടല്ലേ? ഒരു വില്ലന് വേണ്ടതെല്ലാം എന്റെ മുഖത്തും ശരീരത്തിലും ഉണ്ടായിരുന്നിരിക്കണം. അപ്പോൾ സുന്ദരനല്ലെന്ന് സ്വയം ബോധ്യമുണ്ടായിരുന്നു. പൂർണമായി ബോധ്യമുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. ശരീരത്തിന് കൃത്യമായ പ്രൊപ്പോഷനുള്ള ആളൊന്നുമല്ല ഞാൻ. ഇക്കാര്യത്തിൽ എനിക്ക് യാതൊരു വിധത്തിലുള്ള ശങ്കയോ ആശങ്കയോ ഉണ്ടായിരുന്നില്ല.

കാരണം ആദ്യസിനിമ കഴിഞ്ഞ് അടുത്തസിനിമ അതുകഴിഞ്ഞ് അടുത്തത് അത്തരത്തിലുള്ള പദ്ധതികളൊന്നും മനസ്സിലില്ലായിരുന്നു. ഒരിക്കൽ കെ.പി. ഉമ്മർ എന്നോട് പറഞ്ഞു: ‘എത്ര കാണാൻ കൊള്ളാത്തവനും കുറേക്കാലം സിനിമയിൽ നിന്നാൽ നന്നാവും. ഉദാഹരണം ലാൽ തന്നെ.’ അദ്ദേഹം അത് തമാശയായിട്ടാണോ കാര്യമായിട്ടാണോ പറഞ്ഞത് എന്നെനിക്കറിയില്ല. എന്തായാലും ഞാനതിനെ പോസിറ്റീവായിത്തന്നെ സ്വീകരിച്ചു.

സിനിമയിൽ നിന്നും പുറത്തേക്ക് പോകേണ്ടി വരുന്നതിനെ കുറിച്ചുള്ള ആശങ്കയുണ്ടോ എന്നുള്ള ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടി ഇങ്ങനെ,

ആശങ്കപ്പെട്ടിട്ട് എന്തുകാര്യം സാർ? ഈ പ്രപഞ്ചത്തിൽ എല്ലാറ്റിനും കൃത്യമായ സമയമില്ലേ? അതുകഴിഞ്ഞാൽ വിസിലടിക്കും. അപ്പോൾ നിങ്ങൾ കളമൊഴിഞ്ഞേ പറ്റൂ. അത് ജീവിതത്തിലായാലും അങ്ങനെയല്ലേ. പിന്നെ നൂറ് വയസ്സായാലും ആരോഗ്യമുണ്ടെങ്കിൽ സിനിമയിൽ അഭിനയിക്കാം.