ഓര്‍ഗാസം പൂര്‍ണമായും കിട്ടാതെ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന ഭാര്യമാര്‍ ഉണ്ട്; കുറിപ്പ് ഇങ്ങനെ..!!

2041

സ്ത്രീ പുരുഷ മാനസിക സംഘർഷങ്ങളെ കുറിച്ച് തുറന്നെഴുതുകൾ നടത്തുന്ന കൗൺസിലിംഗ് സൈക്കോളജിസ്റ് ആണ് കല. പല തരത്തിൽ ഉള്ള ജീവിത അനുഭവങ്ങൾ പലപ്പോഴും പങ്കുവെക്കാറുണ്ട്. ഒരു പത്ര വാർത്തയെ അടിസ്ഥാനം ആക്കി കല എഴുതിയ പുതിയ കുറിപ്പ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കുറിപ്പ് ഇങ്ങനെ..

ഇത് whtsaap വഴി എനിക്കു കിട്ടിയതാണ്..
വാർത്ത സത്യമോ എന്തോ..

സ്ത്രീകളുടെ ലൈംഗിക സംതൃപ്തിയെ കുറിച്ചും അത് നിഷേധിക്കുമ്പോൾ അവൾക്കു ഉണ്ടാകുന്ന മാനസിക സങ്കര്ഷത്തെ കുറിച്ചും,
മനഃശാസ്ത്രജ്ഞ ആയ ഞാൻ എഴുതിയാലും കല്ലേറ് ഉറപ്പാണ്..

എന്റെ തൊഴിൽ എന്തെന്ന് അവിടെ നോക്കില്ല..
എന്റെ വ്യക്തിപരമായ കാര്യമായി അതിനെ മാറ്റിമറിക്കാനാണ് കൂടുതൽ താല്പര്യം തോന്നുക..

എന്നാലും പറഞ്ഞോട്ടെ..
വാർത്തയിൽ കണ്ട പോലത്തെ നീക്കങ്ങൾ കേരളത്തിലെ സ്ത്രീകളിൽ നിന്നും പ്രതീക്ഷിക്കേണ്ട ഈ നൂറ്റാണ്ടിലൊന്നും.

പക്ഷെ,( ORGASM )ലൈംഗിക സംതൃപ്തി പൂർണമായും കിട്ടാതെ മാനസിക സംഘർഷം അനുഭവിക്കുന്ന ഒട്ടേറെ ഭാര്യമാർ ഉണ്ട് എന്നുള്ളത് സത്യം തന്നെയാണ്. അതിന്റെ ഭാഗമായി ഉണ്ടാകുന്ന മൈഗ്രൈൻ തലവേദന നിരന്തരം കേൾക്കുന്ന പരാതിയാണ്.. അങ്ങോട്ട് ആവശ്യപ്പെട്ടാൽ അത് സ്ത്രീയുടെ അന്തസ്സിനു യോജിക്കില്ല എന്നൊരു വിശ്വാസം ആണിനും പെണ്ണിനും ഉണ്ട്..

അതിന്റെതായ പിരിമുറുക്കങ്ങൾ ആണ് തനിക്കെന്നും, കൗൺസലിംഗ് സമയത്തു തുറന്നു പറയാനുള്ള ആർജ്ജവം ഇന്ന് സ്ത്രീകൾക്കുണ്ട് എന്നത് വലിയ കാര്യമാണ്.. തലച്ചോറ് കത്തിപ്പിടിയ്ക്കുന്ന പോലെ എന്നാണ് ഒരു സ്ത്രീ ആ അവസ്ഥയെ പറ്റി പറഞ്ഞത്…

Oneway ട്രാഫിക് പോലെയാണ് ദാമ്പത്യത്തിലെ ലൈംഗികത എന്ന് പരാതി കൂടുതലാണ്..
രതിമൂർച്ച എന്തെന്ന് വര്ഷങ്ങളായി അറിയാതെ, അങ്ങനെ തന്നെ ജീവിതം മുന്നോട്ട് പോകുന്ന പെണ്ണിന് ലൈംഗിക വിരക്തി വന്നാലത്‌ അതിശയം ഇല്ല..

സ്ത്രീയെ എത്രമാത്രം അധിക്ഷേപിച്ചു ആക്ഷേപം പറയുന്നുവോ, അവരെ വാഴ്ത്തുന്ന ഒരു സമൂഹം നമുക്കിടയിൽ ഉള്ളടുത്തോളം, സ്ത്രീയുടെ ശരീരത്തിന്റെ, അവളുടെ മനസ്സിന്റെ മുഖ്യമായ ഒരു പ്രശ്നമായി ഒരിക്കലും ലൈംഗികതയെ കാണാൻ കപടസദാചാരവാദികൾ തയ്യാറാകില്ല…
അവൾ ജീൻസ് ഇടുന്നത് ആണല്ലോ ആദ്യത്തെ പ്രശ്നം..

ഇനി അത് കൊണ്ടാണ് sex ആസ്വദിക്കാൻ കഴിയാത്തത് എന്ന് കൂടി പറഞ്ഞാൽ പൂർണ്ണമായ്‌..

ആഹാരം പോലെ, വെള്ളം പോലെ മനസ്സിന്റെയും ശരീരത്തിന്റെയും ആവശ്യമാണ് രതിയും.. ആണിനും പെണ്ണിനും…

ലൈംഗികതയിൽ, സ്ത്രീയുടെ മനസ്സ് പലതരത്തിൽ ആണ്..

ഒരുവൾ, അവൾക്കു sex എന്നാൽ പ്രണയവും സ്നേഹവും ആണ്.. അവൾ സ്നേഹം കൊണ്ട് ഭ്രാന്ത് പിടിച്ചു നിൽക്കുക ആണെങ്കിൽ, അവളുടെ പുരുഷന്റെ സന്തോഷവും സംതൃപ്തിയും മാത്രമേ നോക്കു..
അതാണവളുടെ ഓർഗാസം…

അവളുടെ ജന്മം അവിടെ സഫലം.. അവൾക്കു രതിമൂർച്ച അവന്റെ വിയർപ്പിൽ ഉമ്മ കൊടുത്തു കിടക്കുന്നതാണ്.. ആ നെഞ്ചിൽ കൈതലം ചേർത്ത് വെയ്ക്കുന്ന നിമിഷങ്ങളാണ് സ്വർഗ്ഗം… അവനൊന്നു ചേർത്ത് പിടിച്ചു നെറുകയിൽ ഉമ്മ തരുന്നതാണ് പുണ്യം.. എന്റെ പെണ്ണേ, ഞാനുണ്ട് നിന്റെ ഒപ്പം.. ഞാനില്ലേ കൂടെ എന്ന് പറയുന്ന നിമിഷമാണ് അവൾക്കു എല്ലാമെല്ലാം.

അടുത്തവൾ, അവൾ നിശ്ശബ്ദയാകും, അനുസരണശീല ഉള്ളവളാകും, എന്ന് വെച്ചു അവൾ മനസ്സ് കൊണ്ട് പൊറുക്കുന്നവൾ ആകില്ല..

അവൾക്കു നിഷേധിക്കുന്ന വലിയ സുഖത്തെ അവൾ പകയോടെ മനസ്സിൽ കുറിക്കും..
എന്നിട്ട് സംതൃപ്തി അഭിനയിച്ചു ആ നിമിഷം കടന്ന് പോകും.. പുറമേ യാതൊരു
പരാതിയും പരിഭവവും ഇല്ലാതെ മനസ്സ് കൊണ്ട് അകലം പാലിച്ചു സമൂഹത്തിനു വേണ്ടി പതിവ്രത ആയി അവനൊപ്പം നിൽക്കും..

അഭിനയം എന്ന കല വശത്താക്കിയവൾ..
ഇരുണ്ട നൈരാശ്യപൂർണ്ണമായ തടവറയിൽ നിന്നും പെട്ടൊന്നൊരുനാൾ അവൾ സ്വയം ചങ്ങല പൊട്ടിച്ചെറിയും.. ചുരുക്കം ചിലരെങ്കിലും വിഭ്രാന്തിയിൽ തടസ്സമായി നിൽക്കുന്ന സ്വന്തം
കുഞ്ഞുങ്ങളെ കൊന്നു കളയും.. എത്രയോ കേസുകൾ അങ്ങനെ കാണുന്നില്ലേ?

ഇനി ഒരു കൂട്ടർ ഉണ്ട്.. ഒഴുക്കിനൊത്ത് പോകുന്നവർ.. കൊടുക്കാനുമില്ല, നേടാനുമില്ല… എല്ലാം ഒരു യന്ത്രികത..

പച്ചയായ മനസ്സിന്റെ അവസ്ഥയിൽ ഏത് സ്ത്രീയാണ് കുലസ്ത്രീ, ആരാണ് ഫെമിനിച്ചി എന്ന് തിരിച്ചറിയാനുള്ള കഴിവ് ഒരു കൊലകൊമ്പനും ഇല്ല…