ബുക്ക് മൈ ഷോയിൽ 2019 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ 50 ചിത്രങ്ങൾ; റിപ്പോർട്ട് ഇങ്ങനെ..!!

2938

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഓൺലൈൻ ബുക്കിങ് പ്ലേറ്റ് ഫോം ആണ് ബുക്ക് മൈ ഷോ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഓൺലൈൻ ബുക്കിംഗ് നടക്കുന്നതും ഈ അപ്ലിക്കേഷൻ വഴി തന്നെ. ഇതിലെ റേറ്റിങ് നോക്കി പ്രേക്ഷകർ ഏത് സിനിമയാണ് കാണുക എന്ന് വരെ തീരുമാനിക്കാറുണ്ട്.

കൃത്യമായ കളക്ഷൻ ട്രാക്കിംഗ് ഉള്ള ബുക്ക് മൈ ഷോയിൽ 2019 ൽ ഏറ്റവും കൂടുതൽ ഓൺലൈൻ ബുക്കിങ് വഴി കളക്ഷൻ നേടിയ അമ്പത് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടത്. ഏറ്റവും കൂടുതൽ ബുക്ക് മൈ ഷോ വഴി കളക്ഷൻ നേടിയ ചിത്രം അവഞ്ചേഴ്‌സ് എൻഡ് ഗെയിം ആണ്. 425 കോടി രൂപയാണ് ബുക്ക് മൈ ഷോ വഴി ഈ ചിത്രം വാരികൂട്ടിയത്. രണ്ടാം സ്ഥാനത്തു ഉള്ളത് ബോളിവുഡ് ചിത്രം ഹൃതിക് റോഷൻ നായകൻ ആയ വാർ ആണ്. 236 കോടിയാണ് ചിത്രം നേടിയത്. മൂന്നാം സ്ഥാനം കബീർ സിങ് നേടിയപ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ബുക്ക് മൈ ഷോ കളക്ഷൻ നേടിയത് പ്രഭാസ് നായകനായ സഹോ ആണ്.

204 കോടിയാണ് ചിത്രം നേടിയത്. ആറാം സ്ഥാനം ആണ് ചിത്രത്തിന് ഉള്ളത്. കെ ജി എഫിന് ഉള്ളത് 18 ആം സ്ഥാനം ഉള്ളത്. 109 കോടിയാണ് കളക്ഷൻ നേടിയത്. 81 കോടി നേടിയ രജനികാന്തിന്റെ പേട്ട 30 ആം സ്ഥാനത്താണ് ഉള്ളത്.

മലയാള സിനിമക്ക് അഭിമാനമായി ഒരേ ഒരു ചിത്രം മാത്രം ആണ് ഉള്ളത്. മുരളി ഗോപിയുടെ തിരക്കഥയിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ നേടിയത് 39 കോടി രൂപയാണ്. മലയാളത്തിൽ ഇന്നും ആദ്യ അമ്പതിൽ മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ മാത്രം ആണ് ഉള്ളത്. 46 ആം സ്ഥാനത്താണ് ലൂസിഫർ ഉള്ളത്. ഇളയദളപതി വിജയ് നായകനായി എത്തിയ ബിഗിൽ 33 ആം സ്ഥാനത്ത് ആണ് ഉള്ളത്. 75 കോടിയാണ് ചിത്രം ബുക്ക് മൈ ഷോ വഴി നേടിയത്.

Book my show 2019 collection report