നടിയുടെ ആക്രമിച്ച കേസിൽ കുറ്റം നിഷേധിച്ചു ദിലീപ്; കുറ്റം ചുമത്തി കോടതി..!!

1661

കൊച്ചിയിൽ പ്രമുഖ നടിയെ വാഹനത്തിൽ തട്ടിക്കൊണ്ടു പോയി ആക്രമിക്കുകയും വീഡിയോ എടുക്കുകയും ചെയ്ത കേസിൽ ദിലീപ് അടക്കം 12 പ്രതികൾക്ക് എതിരെയും കുറ്റം ചുമത്തി കോടതി. കൊച്ചിയിലെ പ്രത്യേക കോടതി ആണ് കുറ്റം ചുമത്തുകയും കുറ്റപത്രം വായിച്ചു കേൾപ്പിക്കുകയും ചെയ്തത്.

കേസില്‍ ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് നേരത്തെ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. അതിനാല്‍ തന്നെ ജൂണ്‍ മാസത്തിനകം വിചാരണ നടപടികള്‍ കോടതി പൂര്‍ത്തിയാക്കാനാണ് സാധ്യത.

കേസിൽ എട്ടാം പ്രതിയായ ദിലീപ് അടക്കം എല്ലാവരും കുറ്റകൃത്യം കോടതിയിൽ നിഷേധിച്ചു. ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ദിലീപിന് എതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.