കുട്ടികൾ സ്വയംഭോഗം ചെയ്യുന്നത് കണ്ടാൽ; മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..!!

15771

പണ്ട് കാലം മുതൽ കുട്ടികൾ ഒളിഞ്ഞും തെളിഞ്ഞുമെല്ലാം സ്വയംഭോഗം ചെയ്തിരുന്നു. എന്നാൽ ഇന്നത്തെ തലമുറയിലേക്ക് എത്തിയപ്പോൾ സ്വയംഭോഗത്തെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ കൂടി ചർച്ച ചെയ്യുന്ന കാലഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞു. എന്നിരുന്നാലും ഇന്നും സ്വയം ഭോഗം പാപം ആണെന്നും അല്ലെങ്കിൽ നാണക്കേട് ഉണ്ടാക്കുന്നത് ആണെന്നും വിശ്വസിക്കുന്ന ഒരു വിഭാഗം മാതാപിതാക്കൾ നമുക്കിടയിൽ ഉണ്ട്.

എന്നാൽ കുട്ടികൾ ചെയ്യുന്ന സ്വയംഭോഗം പോലെ ഉള്ള സ്വകാര്യ കാര്യങ്ങൾ ചെയ്യുമ്പോൾ അത് കണ്ടെത്തുമ്പോൾ കുറച്ചു കൂടി കാര്യ വിവരത്തോടെ ഇത്തരം കാര്യങ്ങളെ അഭിമുഖീകരിക്കണം. കുട്ടി സ്വയംഭോഗം ചെയ്യുന്നതായി കണ്ടാൽ ഭയപ്പെട്ടു മുറവിളി കൂട്ടരുത്. ‘അയ്യേ നാണക്കേട്’ എന്ന് പറയുകയുമരുത്. കാരണം മുൻപ് പറഞ്ഞതുപോലെ ഇത് വളരെ നോർമലായൊരു കാര്യമാണ്. തീരെ ചെറിയ കുട്ടികളാണെങ്കിൽ ‘ഇത് കുഴപ്പമില്ല പക്ഷേ സ്വകാര്യമായി വേണം ചെയ്യാൻ’ എന്ന് പറഞ്ഞുകൊടുക്കാം.

കുറച്ചുകൂടി മുതിർന്ന കുട്ടികളാണെങ്കിൽ സ്വകാര്യഭാഗങ്ങളിൽ എങ്ങനെ ശുചിത്വം പാലിക്കണമെന്നും പറയാം. കുട്ടി സ്വയംഭോഗം ചെയ്താലോ എന്നു കരുതി എപ്പോഴും കുട്ടിയുടെ പിന്നാലെ നടക്കേണ്ട. അവർക്കു സ്വകാര്യമായ സമയം അനുവദിക്കാം. പകൽസമയങ്ങളിലും പുറത്തുപോയി കളിക്കേണ്ട സമയത്തും ഒക്കെ സ്വയംഭോഗം ചെയ്യുകയാണെങ്കിൽ കുട്ടിയുടെ ശ്രദ്ധതിരിച്ചു മറ്റു പ്രവർത്തികളിലേക്കോ കളികളിലേക്കോ കൂട്ടിക്കൊണ്ടുവരിക. കുട്ടിയിൽ സ്ട്രെസ്സ് കൂടുതലാകുകയും കുട്ടിയെ മറ്റാരെങ്കിലുമാണ് സ്വയംഭോഗം ചെയ്യാൻ പഠിപ്പിച്ചതെന്നു തോന്നുകയും ചെയ്‌താൽ തീർച്ചയായും ശ്രദ്ധിക്കണം.

ആവശ്യമെങ്കിൽ വിദഗ്ധരുെട ഉപദേശങ്ങള്‍ സ്വീകരിക്കാം. കുട്ടികൾക്ക് ഇതെപ്പറ്റി എങ്ങനെ പറഞ്ഞുകൊടുക്കണമെന്നും ഇങ്ങനെയുള്ള സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നുമുള്ളത് പിന്നീട് വിശദമായി പറയാം. കടപ്പാട് മുരളി തുമ്മാരുകുടി.