ബിഗ്‌ബോസിനെ കണ്ണീരിൽ മുക്കി വീണ നായരുടെ യാഥാർത്ഥ ജീവിതം കഥ..!!

887

മലയാളത്തിലെ ഏറ്റവും കൂടുതൽ വിവാദങ്ങൾ പുറത്തു കൊണ്ടുവരുന്ന റിയാലിറ്റി ഷോയാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. 17 മത്സരാർത്ഥികളുമായി രണ്ടാം സീസൺ ജനുവരി 5 നു ആണ് ആരംഭിച്ചത്. മോഹൻലാൽ ആണ് ഷോയുടെ അവതാരകൻ. ആദ്യ ദിവസം അടക്കം രസകരമായ സംഭവങ്ങൾ ഉണ്ടായപ്പോൾ.

വീണ നായർ വികാരഭരിതയായ നിമിഷങ്ങൾ ബിസ് ബോസ് വീട്ടിൽ കണ്ണീരിൽ ആഴ്ത്തി. മത്സരാർഥികളുടെ ജീവിത അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിനിടെയാണ് ഭർത്താവിനു പോലും അറിയാത്ത ഒരു രഹസ്യം വീണ നായർ വെളിപ്പെടുത്തിയത്. അച്ഛനോടും അമ്മയോടും മാപ്പ് ചോദിക്കുന്നതും പ്രമോ വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

ആകാംക്ഷയോടെ വീഡിയോ ഏറ്റെടുത്ത ആരാധർ ഷോയ്ക്കായി കാത്തിരിക്കുകയാണ്. തന്റെ നാലാമത്തെ വയസ്സിൽ ഡാൻസ് അഭ്യസിച്ചു തുടങ്ങിയ ഈ കലാകാരി ഭരത നാട്യത്തിലും കേരള നടനത്തിലും തന്റെ മികവ് തെളിയിച്ച വ്യക്തികൂടിയാണ്. കലോത്സവ വേദികളിൽ സ്ഥിരസാന്നിധ്യമായിരുന്നു വീണ.

സംഗീതജ്ഞനും ആർജെയുമായ സ്വാതി സുരേഷ് ഭൈമിയാണ് വീണയുടെ ഭർത്താവ്. ആർജെ അമാൻ എന്നറിയിപ്പെടുന്ന അദ്ദേഹം ഇപ്പോൾ ക്ലബ്ബ്എഫ്എം ദുബായ് റേഡിയോയിലാണ്.