80000 വിലയുള്ള ചുംബന നായികയെ വിലപേശിയാൽ 60000 ന് കിട്ടും; കൊച്ചു സുന്ദരികൾ എന്ന സൈറ്റ് വഴി പ്രായപൂർത്തിയാവാത്ത കന്യകകൾക്ക് വില ലക്ഷം കടക്കും; രസ്മി നായരും ഭർത്താവും ഉൾപ്പെടുന്ന കേസ് കോടതിയിൽ..!!

3631

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ചുംബന സമര സംഘാടകരും സൈബര്‍ പോരാളികളുമായ രാഹുല്‍ പശുപാലനും ഭാര്യ രശ്മി.ആര്‍.നായരുമടക്കമുള്ള സെക്സ് റാക്കറ്റിലെ കണ്ണികളായ 13 പ്രതികളോട് ഹാജരാക്കാന്‍ തിരുവനന്തപുരം പോക്സോ കോടതി ഉത്തരവിട്ടു. എല്ലാ പ്രതികളെയും മാര്‍ച്ച് 23 ന് ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിനോടാണ് ജഡ്ജി കെ.വി. രജനീഷ് ഉത്തരവിട്ടത്.

2015 ൽ നടന്ന സംഭവത്തിൽ നാലു വർഷങ്ങൾക് ശേഷം ആണ് വിചാരണ തുടങ്ങുന്നത്. കൊച്ചു സുന്ദരികൾ എന്ന പേരിൽ തുടങ്ങിയ വെബ് സൈറ്റ് വഴിയാണ് പ്രവർത്തനങ്ങൾ തുടങ്ങിയത്. സംഘാംഗങ്ങളായ കാസര്‍ഗോഡ് സ്വദേശിയും കുപ്രസിദ്ധ ഗുണ്ടാത്തലവനുമായ അക്ബര്‍ എന്ന അബ്ദുള്‍ ഖാദര്‍, ഇയാളുടെ ഭാര്യ റുബീന എന്ന മുബീന, പാലക്കാട് സ്വദേശി ആശിഖ്, മൈനര്‍ പെണ്‍കുട്ടികളെ എത്തിച്ച ബംഗളൂരു സ്വദേശിയായ ബ്രോക്കര്‍ ലിനീഷ് മാത്യു, കൊല്ലം പത്തനാപുരം സ്വദേശികളായ രശ്മി ആര്‍.നായര്‍, ഭര്‍ത്താവ് രാഹുല്‍ പി.എസ് എന്ന രാഹുല്‍ പശുപാലന്‍, കാസര്‍ഗോഡ് സ്വദേശി ജിന്റോ എന്ന ജിനു, പീരുമേട് സ്വദേശി അജീഷ്, വിളപ്പില്‍ശാല സ്വദേശി സുല്‍ഫിക്കര്‍, താമരശ്ശേരി സ്വദേശി അച്ചായന്‍ എന്ന ജോഷി ജോസഫ് ഈരാട്ടു പേട്ട സ്വദേശി മനാഫ് എറണാകുളം സ്വദേശി ദിലീപ് ഖാന്‍, താമരശ്ശേരി സ്വദേശി ജോയ്ല്‍സ് ജോസഫ് എന്നിവരാണ് ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് കേസിലെ ഒന്നു മതല്‍ പതിമൂന്ന് വരെയുള്ള പ്രതികള്‍.

ബാംഗ്ളൂരില്‍ നിന്ന് മൈനര്‍ പെണ്‍കുട്ടികളെ വേശ്യാവൃത്തിക്കായി കടത്തിക്കൊണ്ടു വന്നതിന് പ്രതികള്‍ക്കെതിരെ കര്‍ണ്ണാടകത്തിലും കുട്ടിക്കടത്ത് കേസുണ്ട്. രാഹുല്‍ പശുപാലന്‍ 14 മാസവും രശ്മി. ആര്‍. നായര്‍ 10 മാസക്കാലവും ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ശേഷമാണ് കേരള ഹൈക്കോടതിയും കര്‍ണ്ണാടക ഹൈക്കോടതിയും കേസുകളില്‍ ജാമ്യം അനുവദിച്ചത്. കൊച്ചു സുന്ദരികൾ എന്ന സൈറ്റിൽ കണ്ട പരസ്യത്തിൽ കാണുന്ന നമ്പരിലേക്ക് ക്രൈബ്രാഞ്ച് ഉപഭോക്താവ് എന്ന വ്യാജേന മുട്ടുകയായിരുന്നു. ഒമ്പത് പരസ്യങ്ങളില്‍ കാണപ്പെട്ട വിവിധ നമ്പരുകളില്‍ നിന്നും ഒരു നമ്പരില്‍ ക്രൈം ബ്രാഞ്ച് ഇടപാടുകാരെന്ന വ്യാജേന വിളിച്ചു.

തങ്ങളുടെ മുതലാളികളായ രണ്ടു പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നും കേരളത്തിലേക്ക് വരുന്നുണ്ടെന്നും വിഴിഞ്ഞത്ത് ഭൂമിയിടപാടിനാണ് വരുന്നതെന്നും അറിയിച്ചു. തങ്ങള്‍ക്ക് അഞ്ച് പെണ്‍കുട്ടികളെ ആവശ്യമുണ്ടെന്നും അതില്‍ ഒരു പെണ്‍കുട്ടി മൈനറും മറ്റൊന്ന് മോഡലുമായിരിക്കണമെന്നും ആവശ്യപ്പെട്ടു. ഉടന്‍ അക്ബര്‍ രശ്മി നായരുടെ നഗ്നചിത്രങ്ങള്‍ ഇവര്‍ക്ക് അയച്ചു കൊടുത്തു. രശ്മിയ്ക്ക് അക്ബര്‍ ആവശ്യപ്പെട്ടത് 80000 രൂപ ആണെങ്കിലും വിലപേശലില്‍ 60000 രൂപയ്ക്ക് ഇടപാടുറപ്പിച്ചു.

കന്യകമാരായ മൈനര്‍ പെണ്‍കുട്ടികള്‍ക്ക് ഒന്നര ലക്ഷം രൂപ വീതം അക്ബര്‍ ആവശ്യപ്പെടുകയും ചെയ്തു. രാഹുലും രശ്മിയും കൂടുതല്‍ പെണ്‍കുട്ടികളെ ഏര്‍പ്പാടാക്കുമെന്നും അക്ബര്‍ പറഞ്ഞു. മൊത്തം അഞ്ച് ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചു. തുടര്‍ന്നാണ് ലിനീഷ് മാത്യു ൧൬ വയസ്സ് പ്രായമുള്ള സഹോദരിമാരുമായി ബംഗളുരുവില്‍ നിന്ന് നെടുമ്പാശ്ശേരിയില്‍ 2015 നവംബര്‍ 18 ഉച്ചയ്ക്ക് 2.17 പറന്നിറങ്ങുന്നത്. നേരത്തേ തന്നെ എയര്‍പോര്‍ട്ടില്‍ നിലയുറപ്പിച്ചിരുന്ന ക്രൈംബ്രാഞ്ച് ലിനീഷിനെയും രണ്ടു പെണ്‍കുട്ടികളെയും വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടന്‍ കസ്റ്റഡിയിലെടുത്തു.

എയര്‍പോര്‍ട്ടിന് സമീപമുള്ള ലോഡ്ജില്‍ ലീനീഷിന് വേണ്ടി മുറിയെടുത്ത് കാത്തിരുന്ന അക്ബറിനെ വൈകിട്ട് ആറു മണിയോടെ അറസ്റ്റ് ചെയ്തു. അതേ സമയം ഒരു മൈനര്‍ പെണ്‍കുട്ടിയുമായി കാറില്‍ വന്ന മൂന്നു പേര്‍ പൊലീസിനെക്കണ്ട മാത്രയില്‍ കാറുമായി മുങ്ങി. രാഹുല്‍ രശ്മിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതായും ഇടപാടുകള്‍ക്ക് സഹായിയായും കാര്യസ്ഥനായും പ്രവര്‍ത്തിച്ചതായും പണത്തിന് വേണ്ടി രശ്മിയെ കൊണ്ടു പോകുന്നതായും വേശ്യവൃത്തിയില്‍ നിന്ന് ലഭിക്കുന്ന പണത്തില്‍ നിന്നും പങ്ക് പറ്റുന്നതായും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു.

രാഹുല്‍ ഫേസ്ബുക്ക് വഴി രശ്മിയുടെ നഗ്നചിത്രങ്ങല്‍ അപ് ലോഡ് ചെയ്ത് ആളുകളെ ബിസിനസിലേക്ക് ആകര്‍ഷിച്ചിരുന്നതായും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. ഏഴ് മാസമായി തങ്ങള്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തുന്നതായ രാഹുലിന്റെ കുറ്റസമ്മത മൊഴിയും ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കൊച്ചി മറൈന്‍ ഡ്രൈവിലും മറ്റുമായി 2014 ല്‍ നടത്തിയ  ചുംബന സമര(കിസ് ഓഫ് ലവ്)ത്തിന് നേതൃത്വം കൊടുത്ത് ചുക്കാന്‍ പിടിച്ചത് രാഹുലും രശ്മിയുമായിരുന്നു.

തുടര്‍ന്ന് ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് ബിസിനസ്സിലേക്ക് കടക്കുകയായിരുന്നു. കിസ് ഓഫ് ലവിലും രാഹുലിനും രശ്മിക്കും ജയ് വിളിച്ച സിപിഎംകാര്‍ ഓണ്‍ലൈന്‍ വാണിഭം പുറത്തായതോടെ ശരിക്കും വെട്ടിലായി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് 2019 നവംബര്‍ 23 ന് അന്വേഷണം പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.