എന്റെ ജീവിതവും കരിയറും ഇല്ലാതെയാക്കിയത് അയാൾ ആണ്; മീര വാസുദേവ് വെളിപ്പെടുത്തുന്നു..!!

14999

മോഹൻലാലിനെ നായകൻ ആക്കി ബ്ലെസി ഒരുക്കിയ തന്മാത്ര എന്ന ചിത്രത്തിൽ കൂടി നായികയായി അരങ്ങേറിയ താരമാണ് മീര വാസുദേവ്. ആദ്യ ചിത്രത്തിൽ കൂടി തന്നെ ബോൾഡും അതിനൊപ്പം മികച്ച അഭിനയ മികവും കാഴ്ച വെച്ച താരത്തിന് പിന്നീട് അത് തുടരാൻ കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം.

എന്നാൽ അങ്ങനെ തന്റെ ജീവിതത്തിൽ സംഭവിക്കാൻ ഉള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ,

“തന്മാത്രയ്ക്ക് ശേഷം ഒരുപാട് ഓഫറുകള്‍ വന്നിരുന്നു. പക്ഷെ എന്റെ പ്രശ്നം ഭാഷയായിരുന്നു. അങ്ങനെയാണ് ഒരു മാനേജറെ കണ്ടെത്തുന്നത്. അതായിരുന്നു ജീവിതത്തിലെ തെറ്റായ ചോയിസ്. അയാളുടെ വ്യക്തി താത്പര്യങ്ങള്‍ക്കായി എന്റെ പ്രൊഫഷന്‍ ഉപയോഗിച്ചു.

അഭിനയിച്ച പല ചിത്രങ്ങളുടേയും കഥ ഞാന്‍ കേട്ടിട്ടുപോലുമില്ല. അയാളെ വിശ്വസിച്ച് ഡേറ്റ് നല്‍കിയ സിനിമകളൊക്കെ പരാജയമായിരുന്നു. മികച്ച സംവിധായകര്‍ പലരും തന്നെ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിരുവെന്ന് പിന്നീടാണ് അറിഞ്ഞത്. അതെല്ലാം ഈ വ്യക്തി പല കാരങ്ങള്‍ പറഞ്ഞ് മുടക്കി.

പകരം അയാള്‍ക്ക് താത്പര്യമുള്ള നടിമാര്‍ക്ക് അവസരം നല്‍കി. ഞാന്‍ മുംബൈയില്‍ ആയിരുന്നതുകൊണ്ട് അതൊന്നും അറിഞ്ഞതേയില്ല”. ഒരു മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.