സഞ്ജുവിന്റെ കോമ; കാരണം തിരഞ്ഞു ആരാധകരും ക്രിക്കറ്റ് ലോകവും..!!

1072

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ കോമയാണ് ഇന്നലെ മുതൽ ക്രിക്കറ്റ് ലോകത്തിലെ ചർച്ച വിഷയം. സഞ്ജു വി സാംസണ്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയ സ്റ്റാറ്റസിന്റെ അര്‍ത്ഥ തലങ്ങള്‍ പരതി അലയുകയാണ് ആരാധകരിപ്പോള്‍.

ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെടുകയും ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടാതിരിക്കുകയും ചെയ്തതിന് പിന്നാലെയാണ് വിചിത്രമായൊരുന്നു ട്വീറ്റ് സഞ്ജു പോസ്റ്റ് ചെയ്തത്. നേരത്തെയും സഞ്ജു ഇത്തരത്തിൽ ഉള്ള പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട്.

നീണ്ട അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം സഞ്ജു ടീമിൽ എത്തി എങ്കിൽ കൂടിയും ഇന്ത്യൻ ടീമിൽ താരത്തിന് വേണ്ടത്ര പരിഗണന ലഭിച്ചട്ടില്ല. തന്റെ കരിയറിന് ഈ ഒഴുവാക്കൽ കൊണ്ട് അവസാനം കുറിക്കാൻ ആയിട്ടില്ല എന്നാണ് സഞ്ജു പറയുന്നത് എന്നും എന്നാൽ അതല്ല ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സഞ്ജുവിന്റെ നില കോമയിൽ ആണെന്നും വാദങ്ങൾ ഇപ്പോൾ വരുന്നത്.