ബിഗ് ബോസ്സിലെ ‘മാതള തേനുണ്ണാൻ’ എന്ന ഗാന വിവാദത്തിൽ കിടിലം മറുപടിയുമായി മോഹൻലാൽ..!!

27878

ബിഗ് ബോസ് ഷോക്ക് ഇടയിൽ മോഹൻലാൽ പാടി അഭിനയിച്ച ഗാനം താൻ പാടിയത് എന്ന് മോഹൻലാൽ പറഞ്ഞപ്പോൾ മുതൽ തുടങ്ങിയ വിവാദം ഇപ്പോഴും മുന്നേറുകയാണ്. ‘മാതളതേനുണ്ണാൻ’ എന്ന ഗാനം പാടിയത് താൻ എന്നായിരുന്നു മോഹൻലാൽ ഷോക്ക് ഇടയിൽ പറഞ്ഞത്.

എന്നാൽ താൻ ആണ് ഈ ഗാനം പാടിയത് എന്നും മോഹൻലാൽ എന്ന നടൻ ഇങ്ങനെ പറയാൻ പാടില്ല എന്നും വി ടി മുരളിയും മകളും സോഷ്യൽ മീഡിയയിൽ പോസ്റ്റിൽ കൂടി പറഞ്ഞത്. തുടർന്ന് മോഹൻലാൽ ആരാധകർ സോഷ്യൽ മീഡിയ ആക്രമണം നടത്തി എന്നാണ് മുരളി ഇപ്പോൾ പറയുന്നത്.

മാന്യതയുണ്ടായിരുന്നുവെങ്കില്‍ മോഹന്‍ലാലിനു തന്നെ തനിക്ക് പറ്റിയ തെറ്റ് തിരുത്താമായിരുന്നു. അല്ലെങ്കില്‍ ആ പരിപാടി സംപ്രേഷണം ചെയ്യുന്ന ചാനലിന് തെറ്റു തിരുത്താമായിരുന്നു.

ഇതു രണ്ടും നടന്നില്ല. പകരം ഫാന്‍സ് എന്നു പറയുന്ന വാനരക്കൂട്ടം എന്നെ തെറി പറയാന്‍ ഇറങ്ങിയിരിക്കുന്നു. എത്രമാത്രം മോശമായ ഭാഷയാണ് അവരുപയോഗിച്ചിരിക്കുന്നത്. അത് തടയാന്‍ പോലും ആ നടന്‍ മുന്നോട്ടു വരുന്നില്ല എന്നൊക്കെ ആയിരുന്നു ഈ ഗാനത്തിന്റെ യഥാർത്ഥ ഗായകൻ വി ടി മുരളി പറഞ്ഞത് അതിനൊപ്പം വി ടിയുടെ മകളും രൂക്ഷമായ വിമർശനവുമായി എത്തിയിരുന്നു.

എന്നാൽ ഷോയിൽ കൂടി ഉണ്ടായ വിവാദം ഷോയിൽ കൂടി തന്നെ തിരുത്തിയിരിക്കുയാണ് മോഹൻലാൽ. ബിഗ് ബോസ് ഷോയിലെ ഇന്ന് നടന്ന എലിമിനേഷൻ റൗണ്ടിൽ രജനി ചാണ്ടി പുറത്തു പോയപ്പോൾ ആണ്. വിവാദ പരാമർശത്തിൽ മോഹൻലാൽ മറുപടി നൽകിയത്.

താൻ ഒട്ടേറെ വർഷങ്ങൾക്ക് മുമ്പ് ചെയ്‌ത ചിത്രത്തിൽ ഗാനം പാടി അഭിനയിച്ചു എന്നു പറയേണ്ടിടത് താൻ പാടി എന്നാണ് പറഞ്ഞത്. ഞാൻ അർത്ഥമാക്കിയത് അങ്ങനെ അല്ല. കൂടാതെ താൻ ഒരു പാട്ടുകാരൻ അല്ല. മറിച്ച് തന്റെ തൊഴിൽ അഭിനയം ആണെന്നും താൻ പറഞ്ഞ വാക്കുകളിൽ ആർക്കെങ്കിലും വിഷമം ഉണ്ടായി എങ്കിൽ ക്ഷമ ചോദിക്കുന്നു എന്നുമാണ് മോഹൻലാൽ ഇന്ന് ഞായറാഴ്ച നടന്ന എപ്പിസോഡിൽ പറഞ്ഞത്.