ബോക്സ് ഓഫീസിൽ തരംഗമായി ബിഗ് ബ്രദർ; ഔദ്യോഗിക കളക്ഷൻ റിപ്പോർട്ട് ഇങ്ങനെ..!!

587

മോഹൻലാൽ നായകനായി എത്തിയ ഈ വർഷത്തെ ആദ്യ റിലീസ് ആയിരുന്നു ബിഗ് ബ്രദർ. ജനുവരി 16 നു തീയറ്ററുകളിൽ എത്തിയ ചിത്രത്തിന് വമ്പൻ സ്വീകരണം ആണ് ലഭിച്ചത്. കുടുംബ പ്രേക്ഷകർക്ക് രസിപ്പിക്കുന്ന പ്രമേയവുമായി എത്തിയ ചിത്രത്തിന്റെ ഔദ്യോഗിക കളക്ഷൻ റിപ്പോർട്ട് ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ തന്നെ പുറത്തു വിട്ടിരിക്കുന്നത്.

സിദ്ദിഖ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രം ആദ്യ നാല് ദിവസം കൊണ്ട് ലോക വ്യാപകമായി നേടിയത് പത്ത് കോടി അമ്പത് ലക്ഷം രൂപയാണ്. അതിലെ പകുതിയിലേറെയും നേടിയത് കേരള ബോക്സ്ഓഫീസിൽ നിന്നുമാണ്. കൂടാതെ ഗൾഫ് രാജ്യങ്ങളിലും ചിത്രത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഫാമിലി ത്രില്ലെർ ആയി എത്തിയ ചിത്രത്തിൽ മോഹൻലാലിൻറെ തന്മയത്വം ഉള്ള കോമഡി രംഗങ്ങളും അതോടൊപ്പം നിൽക്കുന്ന ആക്ഷൻ രംഗങ്ങളും ആണ് ഹൈലൈറ്റ്.

സിദ്ദിഖ്, ജെൻസോ ജോസ്, ഫിലിപ്പോസ് കെ ജോസഫ്, മനു മാളിയേക്കൽ, വൈശാഖ് രാജൻ എന്നിവർ ചേർന്ന് എസ് ടാകീസ് ഷാമാൻ ഇന്റർനാഷണൽ വൈശാഖ സിനിമ കാർണിവൽ എന്നിവയുടെ ബാനറുകളിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻലാലിന് ഒപ്പം ബോളിവുഡ് താരം അര്ബാസ് ഖാൻ, അനൂപ് മേനോൻ, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണൻ, ഇർഷാദ്, സർജാണോ ഖാലിദ്, ഗാഥാ, നിർമ്മല, പാലാഴി കൊല്ലം, സുധി, ജനാർദ്ദനൻ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ദീപക് ദേവാണ്. നവാഗത നടി മിർണ മേനോൻ ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്.