സിനിമയിലൂടെ സ്വകാര്യ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതി; പൃഥ്വിരാജ് മാപ്പു പറഞ്ഞു..!!

443

പൃഥ്വിരാജ് നായകനായി എത്തിയ ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ പേര് പറഞ്ഞു അപമാനിക്കുന്നത്. ചിത്രത്തിൽ പൃഥ്വിരാജിൻ്റെ ഹരീന്ദ്രൻ എന്ന കഥാപാത്രം അഹല്യ ആശുപത്രിയുമായി ബന്ധപ്പെട്ട ഒരു സ്‌ക്രിപ്റ്റ് കാണാനിടയാവുകയും ഇതിൽ താൻ അഭിനയിക്കില്ല എന്ന് പറയുകയും ചെയ്യുന്നുണ്ട്.

ഇതിന് പുറമെ അഹല്യയെ കുറിച്ച് മോശം പരാമർശം നടത്തുന്നുമുണ്ട്. ഇതേത്തുടർന്നാണ് അഹല്യ കോടതിയെ സമീപിച്ചത്. സിനിമയിലൂടെ സ്വകാര്യ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ നടന്‍ പൃഥ്വിരാജ് മാപ്പ് പറഞ്ഞു. സിനിമയില്‍ നിന്നും പരാതിക്കടിസ്ഥാനമായ ഭാഗങ്ങള്‍ നീക്കം ചെയ്തതായും പൃഥ്വിരാജ് കോടതിയെ ബോധിപ്പിച്ചു.

ഹൈക്കോടതി മുന്‍പാകെയാണ് അദ്ദേഹം മാപ്പപേക്ഷ സമര്‍പ്പിച്ചത്. അഹല്യ ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ചിത്രത്തിലെ നായകനൊപ്പം ചിത്രം നിർമ്മിച്ചതും പൃഥ്വിരാജ് തന്നെ ആയിരുന്നു.