മമ്മൂട്ടിയുടെ ഷൈലോക്കിനെ ഇത്രയേറെ ആവേശത്തിലാക്കാൻ കാരണം ദളപതി വിജയ്; ചിത്രത്തിൽ വിജയ് ആരാധകർ ഡബിൾ ഹാപ്പി..!!

422

അങ്ങനെ അജയ് വാസുദേവ് മമ്മൂട്ടി ടീം ഒന്നിക്കുന്ന മൂന്നാം ചിത്രം ഷൈലോക്ക് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. വൈശാഖ് ഒരുക്കിയ മധുരരാജെയുടെ ഡബിൾ മാസ്സ് ആണ് ഷൈലോക്ക്.

പരുന്ത് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി വീണ്ടും പലിശക്കാരന്റെ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മാസ്സ് ആക്ഷൻ സീനുകൾ മാത്രമല്ല വമ്പൻ കയ്യടി നേടുന്ന ഒട്ടേറെ ഡയലോഗുകളും ഉണ്ട്. എന്തായാലും മെഗാസ്റ്റാർ മമ്മൂട്ടി നായകൻ ആയി എത്തിയ ഷൈലോക്കിൽ ഇക്ക ആരാധകരേക്കാൾ ഒരു പടി മുന്നിൽ സന്തോഷം വിജയ് ആരാധകർക്കാണ് എന്ന് വേണം എങ്കിൽ പറയാം. ചിത്രത്തിൽ മമ്മൂട്ടിയുടെ ബോസ് എന്ന കഥാപാത്രം കൂടുതൽ ആയി പറയുന്നത് വിജയ് ചിത്രങ്ങളിലെ ഡൈലോഗ് ആണ്.

ദളപതി വിജയ്‌യുടെ മിക്ക ചിത്രങ്ങളിലെ ഡയലോഗും പറയുന്ന മമ്മൂട്ടി , വിജയ് ചിത്രം തെറിയുടെ ഇന്റർവെൽ പഞ്ച് പ്രചോദനം ഉൾക്കൊണ്ടാണ് ഷൈലോക്കിന്റെയും ഇന്റർവെൽ പഞ്ച് പറയുന്നത്. കൂടാതെ സൂപ്പർ സ്റ്റാർ രജനികാന്തിന്റെയും ഉലകനായകൻ കമൽ ഹാസന്റെയും ഡയലോഗ് പറയുന്നുണ്ട്. അതുപോലെ തന്നെ മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ ഡയലോഗും മമ്മൂട്ടി പറയുന്നുണ്ട്.

മമ്മൂട്ടി ഒട്ടേറെ കാലങ്ങൾക്ക് ശേഷം മമ്മൂട്ടിയുടെ ഫുൾ എനർജി ഫൈറ്റ് സീനുകളിലും ഡയലോഗ് പ്രസന്റേഷനിലും കാണുന്ന ചിത്രമാണ് ഷൈലോക്ക്.