തണ്ണീർമത്തനിലെ അശ്വതി ടീച്ചർ ഇനി രഞ്ജിത്തിന് സ്വന്തം; ശ്രീ രഞ്ജിനി വിവാഹിതയായി..!!

480

2019 ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ രവി മാഷിനെ കല്യാണം കഴിക്കാൻ ആഗ്രഹിച്ചു നടന്ന അശ്വതി ടീച്ചറിനെ ഓർമ്മയുണ്ടോ, സിനിമയിൽ വിവാഹം കഴിക്കാൻ ഉള്ള മോഹങ്ങൾ പൂവണിഞ്ഞില്ലെങ്കിൽ കൂടിയും ജീവിതത്തിൽ നമ്മുടെ അശ്വതി ടീച്ചറെ അങ്ങ് പെരുമ്പാവൂരിൽ നിന്നും ഒരു സുന്ദരൻ വന്നങ്ങു സ്വന്തമാക്കി.

എറണാകുളം പെരുമ്പാവൂർ സ്വദേശി രഞ്ജിത് പി രവീന്ദ്രൻ ആണ് ശ്രീ രഞ്ജിനിയെ വിവാഹം ചെയ്തിരിക്കുന്നത്. അങ്കമാലിയിൽ നിന്നുള്ള താരം ‘തണ്ണീർമത്തൻ ദിന’ങ്ങളുടെ സംവിധായകനായ ഗിരീഷ് എ ഡിയുടെ ‘മൂക്കുത്തി’ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയത്. പിന്നീട് ‘ദേവിക പ്ലസ്ടു ബയോളജി’ എന്ന ഹ്രസ്വ ചിത്രവും വൈറലായി.

Actress sree renjini marriage