ആദ്യം കൊമ്പുകോർത്തു; പിന്നെ പ്രണയ നിമിഷങ്ങൾ; രജിത് കുമാറിനെ വലയിലാക്കാൻ ജസ്‌ല മാടശ്ശേരി..!!

537

ബിഗ് ബോസ് ഷോയുടെ രണ്ടാം സീസണിൽ ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്നത് ഡോ. രജിത് കുമാറാണ്. വൈൽഡ് കാർഡ് എൻട്രി വഴി രണ്ടു പേര് കൂടി ബിഗ് ബോസ് ഹൗസിൽ എത്തി എങ്കിൽ കൂടിയും മിന്നും താരം രജിത് തന്നെ. സെലിബ്രറ്റികൾ ഒട്ടേറെ ഉണ്ടെങ്കിൽ കൂടിയും ശ്രദ്ധ നേടുന്ന ഒട്ടേറെ കാര്യങ്ങൾ രജിത് ചെയ്യുന്നുണ്ട്.

അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയയിൽ ഏറ്റവും ശക്തം രജിത് ആർമി ആയെന്നു വേണമെങ്കിൽ പറയാം. ജസ്ല മാടശ്ശേരിയും ദയ അച്ചുവും ആണ് വൈൽഡ് കാർഡ് എൻട്രി വഴി എത്തിയിരിക്കുന്നത്. വന്ന ദിവസം തന്നെ രജിത്ത് കുമാറുമായി ജസ്ല കൊമ്പുകോർത്തു. ശ്രീ പുരുഷ വിഷയം തന്നെ ആയിരുന്നു ഇരുവരും തമ്മിലുള്ള ആക്രമണ പ്രത്യാക്രമങ്ങൾക്ക് കാരണമായതും. എന്നാല്‍ തൊട്ട് അടുത്ത ദിവസം ഇരുവരും ചങ്ങാതിമാരായ കാഴ്ചയാണ് കാണുന്നത്.

നീയൊരു അറേബ്യന്‍ സുന്ദരിയാണെന്ന് പറഞ്ഞ് കൊണ്ട് ജസ്ലയെ കൊണ്ട് തട്ടമിടിപ്പിക്കുകയാണ് രജിത്ത്. പടച്ചോനെ തള്ളി തള്ളി മറിക്കുകയാണല്ലോ എന്ന് ജസ്ല കൗണ്ടര്‍ അടിച്ചിരുന്നു. ഇതിനിടെ സിമിങ് പൂളിലേക്ക് ചാടിക്കോ എന്ന് പറയുന്ന രജിത്തിനോട് ഞാന്‍ ചാടുകയാണെങ്കില്‍ നിങ്ങളെയും കൊണ്ടേ ചാടൂ എന്ന് ജസ്ല പറയുന്നു. പിന്നാലെ രജിത്ത് ഓടി. അദ്ദേഹത്തെ പിടിക്കാന്‍ ജസ്ല പിന്നാലെയും ഓടി.

രാത്രി ഇരുവരും അടുത്തിരുന്ന് സംസാരിക്കവേ എന്നാ എന്നോട് ഐ ലവ് യൂ പറ എന്ന് പറഞ്ഞ് കൊണ്ട് രജിത്തിനെ ഇക്കിളി ഇടുകയും കെട്ടിപിടിച്ച് സന്തോഷത്തോടെ ഇരിക്കുന്ന ജസ്ലയെയുമാണ് കാണാന്‍ കഴിയുക.

രണ്ടാം കാണാന്‍ പുതിയ എൻട്രി കൂടി എത്തിയപ്പോൾ കൂടുതൽ ആവേശം നൽകുമ്പോഴും എലിമിനേഷൻ പ്രഖ്യാപനം കൂടി ഉണ്ടായി വീണയും ആര്യയും രജിത്ത് കുമാറും രഘുവും പ്രദീപും തെസ്നി ഖാനും ആണ് എലിമിനേഷന് എത്തിയിരിക്കുന്നത്.

Big boss malayalam season 2