പരമ്പര നേടാൻ ഇന്ത്യ ഇന്ന് ന്യൂസിലൻഡിന് എതിരെ; ഇന്ന് ജയിച്ചാൽ സഞ്ജുവിന് അവസരം..!!

375

ന്യൂസിലാൻഡിൽ നടക്കുന്ന 5 കളികൾ ഉള്ള ട്വന്റി – 20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കും. ഇന്ത്യൻ സമയം ഉച്ചക്ക് 12.30 നു ആണ് മത്സരം ആരംഭിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച ടീം ഇന്ത്യ ഈ കളി കൂടി ജയിച്ചാൽ പരമ്പര നേടാൻ കഴിയും.

ഇന്ത്യൻ ടീമിൽ കാര്യമായ മാറ്റങ്ങളൊന്നും ഇന്നുണ്ടായേക്കില്ല. ബാറ്റിങ്ങിലും ബോളിങ്ങിലും ആധിപത്യം തുടരാനായാൽ ഇന്ത്യൻ ജയം അനായാസമാകുമെന്നാണ് വിലയിരുത്തൽ. ജയിച്ചാൽ ന്യൂസിലൻഡ് മണ്ണിൽ ഇന്ത്യയുടെ ആദ്യ ടി൨൦ പരമ്പ നേട്ടംകൂടിയാകും. പരമ്പര ജയത്തോടൊപ്പം ചരിത്രനേട്ടംകൂടി മുന്നിൽ കാണുന്ന കോഹ്‌ലിപ്പട ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.

അതുകൊണ്ട് തന്നെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഇന്ത്യയ്ക്ക് ജയം സമ്മാനിച്ച് ടീമിൽ മാറ്റത്തിന് വിരാട് കോഹ്‌ലി മുതിർന്നേക്കില്ല. എന്നാൽ ഈ കളി കൂടി വിജയം നേടിയാൽ റിസേർവ് ബെഞ്ചിൽ ഇരിക്കുന്ന താരങ്ങൾക്ക് കോഹ്ലി അവസരം നൽകിയേക്കും. സ്പിന്നിനെയും ഫാസ്റ്റിനെയും ഒരുപോലെ നേരിടുന്ന ശ്രെയസ് അയ്യർ ഉജ്വല ഫോമിൽ തുടരുന്നതും കെ എൽ രാഹുൽ രണ്ട് മത്സരങ്ങളിലും വിജയത്തിൽ ബാറ്റിങ്ങിലും വിക്കറ്റിന് പിന്നിലും മികച്ച രീതിയിൽ തുടരുകയാണ്. മധ്യനിരയിൽ മനീഷ് പാണ്ഡെയാണ് ഇന്ത്യയുടെ വിശ്വസ്തൻ.

ഏത് സമ്മർദ്ദ ഘട്ടത്തിലും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റ് വീശാൻ സാധിക്കുന്ന അനായാസം റൺസ് കണ്ടെത്താൻ സാധിക്കുന്ന മനീഷിനൊപ്പം ശിവം ദുബെയും ഫിനിഷറുടെ റോളിലെത്തും. ഓക്‌ലൻഡിൽ നടന്ന രണ്ടാം മത്സരത്തിൽ ശിവം ദുബെയുടെ സിക്സറിലൂടെയായിരുന്നു ഇന്ത്യ വിജയലക്ഷ്യം മറികടന്നത്. കൂടെ ക്യാപ്റ്റൻ കോഹ്‌ലിയും രോഹിത് ശർമയും കൂടി ഉജ്വല ഫോമിൽ ഉള്ളത് കൊണ്ട് ന്യൂസിലാൻഡ് ടീമിന്റെ വിജയ മോഹം വിദൂരമാണ് എന്ന് വേണം പറയാൻ.