ആടിയും പാടിയും മൈലാഞ്ചി ചടങ്ങുകൾ[Video]; ഭാമയുടെ വിവാഹം നാളെ..!!

1022

നിവേദ്യം എന്ന ചിത്രത്തിൽ കൂടി ശാലീനത്വം തുളുമ്പുന്ന മുഖഭാവത്തോടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ഭാമ. മലയാളത്തിനൊപ്പം അന്യഭാഷയിൽ കൂടി തിളങ്ങിയ താരം 30 വയസിൽ എത്തിയിട്ടും വിവാഹം കഴിക്കാത്തത് ആരാധകർ നേരത്തെ തന്നെ ചോദ്യം ഉയർത്തിയിരുന്നു.

എന്നാൽ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും വിരാമം ഇട്ടുകൊണ്ട് ഭാമ വിവാഹിതയാകുകയാണ്. ദുബായിൽ ബിസിനസുകാരനായ അരുണാണ് വരൻ. വിവാഹ നിശ്ചയ ചിത്രങ്ങൾ ഭാമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ചെന്നിത്തല സ്വദേശിയായ അരുൺ ഭാമയുടെ സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്തും സഹപാഠിയുമാണ്. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമാണെന്ന് ഭാമ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

2016 ൽ ആയിരുന്നു ഭാമ അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. പ്രണയിച്ച് വിവാഹം കഴിക്കാൻ ആണ് ഭാഗം വിവാഹം വൈകിച്ചത് എന്ന രീതിയിൽ വാർത്തകൾ എത്തിയിരുന്നു. ഇതിനെയെല്ലാം മറികടന്ന് ആയിരുന്നു ഭാമയുടെ വിവാഹത്തെ കുറിച്ച് താരം തന്നെ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കൂടി വെളിപ്പെടുത്തൽ നടത്തിയത്.

തികച്ചും കേരളീയ തനിമ നിലർത്തിയ വീടിനുള്ളിൽ ആടിയും പാടിയും ആണ് മൈലാഞ്ചി ചടങ്ങുകകൾ നടന്നത്. താരത്തിന്റെ കോട്ടയത്തുള്ള വീട്ടിൽ വെച്ചായിരുന്നു മെഹന്തി ചടങ്ങുകൾ നടന്നത്. കോട്ടയത്തുള്ള വീട്ടിൽ വെച്ച് തന്നെയാണ് വിവാഹവും. വിവാഹത്തെ ത്തുടർന്നുള്ള റിസെപ്ഷൻ കൊച്ചിയിൽ വെച്ചായിരിക്കും എന്നാണ് അറിയുന്നത്. വീഡിയോ കാണാം