പട്ടുസാരിയുടുത്ത് നടി നവ്യ നായര്‍; കൂടെയുള്ള ആളെ മനസ്സിലായോ ചിത്രങ്ങള്‍ വൈറലാകുന്നു..!!

714

നവ്യ നായർ എന്ന താരത്തെ ഇന്നും ഇഷ്ടപ്പെടുന്ന ഒട്ടേറെ ആളുകൾ ഉണ്ട്. അഭിനയ ലോകത്തിൽ സജീവമല്ല എങ്കിൽ കൂടിയും സാമൂഹിക മാധ്യമത്തിൽ ഇന്നും സജീവം ആണ് താരം. ഇഷ്ടം എന്ന ചിത്രത്തിൽ കൂടി എത്തിയ താരം ഏറെ ശ്രദ്ധ നേടിയത് നന്ദനം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു.

നവ്യ നായർ വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു അടുത്തിടെ ഒരുപാട് ചാനൽ ഷോ കളിൽ അവധാരികയായും ഗസ്റ്റ് ആയും വന്നിട്ടുണ്ട്. അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എപ്പോഴും നവ്യ നായർക്ക്. നായികയായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആണ് ഈ വേളയിൽ നവ്യയുടെ പുതിയ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആവുകയാണ്.

രണ്ടായിരത്തിപത്തിലായിരുന്നു സന്തോഷ് മേനോനും ആയിട്ട് നവ്യയുടെ വിവാഹം സായി കൃഷ്ണ എന്നൊരു മകനുമുണ്ട് താരത്തിന്. ആറു വർഷത്തെ അഭിനയ ജീവിതത്തിനു വിരാമമിട്ടുകൊണ്ട് ആണ് താരം ഇപ്പോൾ പുതിയ സിനിമയിൽ അഭിനയിക്കുന്നത്. ഒരുത്തി എന്ന് പേരിട്ട ചിത്രതിന്റെ ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിക്കുകയാണ് നാടൻ പെണ്കുട്ടിയായിട്ടാണ് നവ്യ ചിത്രത്തിൽ അഭിനയിക്കുന്നത് ഇപ്പോൾ പട്ടുസാരിയിൽ തിളങ്ങുന്ന നവ്യയുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

മെറൂൺ പട്ടുസാരിയിൽ സെലിബ്രറ്റി മേക് ആപ്പ് ആര്ടിസ്റ് അവിനാഷിനോടൊപ്പം ഉള്ള ഫോട്ടോസാണ് ഇപ്പൊ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇത്തരം മേക് ഓവറിൽ ആരാധകർ അതികം കണ്ടിട്ടില്ല എന്നതാണ് തന്നെയാണ് ചിത്രങ്ങൾ ജനഹൃദയങ്ങളിലേക്കു പോയി ചർച്ചയാകുന്നത് അവിനാശ് ആണ് ചിത്രങ്ങൾ പങ്കുവെച്ചത് മെറൂൺ കളറിലെ കസവു സാരിയും ഡിസൈനർ ബ്ലൗസും സ്വർണാഭരണങ്ങളും അതിസുന്ദരിയായിട്ടാണ് നവ്യ ചിത്രങ്ങളിൽ ഉള്ളത്.