ഇനി ഉപ്പും മുളകിലേക്കും ഇല്ല; പിന്മാറിയ കാരണം വെളിപ്പെടുത്തി ജൂഹി റുസ്തഗി..!!

837

മലയാളത്തിലെ ഏറ്റവും കൂടുതൽ കുടുംബ പ്രേക്ഷകർ ആരാധകർ ആയിട്ടുള്ള മിനി സ്ക്രീൻ പരമ്പരയാണ് ഉപ്പും മുളകും. 1000 എപ്പിസോഡുകൾ പിന്നിട്ട സീരിയലിൽ ഏറ്റവും കൂടുതൽ യുവാക്കൾ ഇഷ്ടപ്പെടുന്ന താരമാണ് ലച്ചു എന്ന കഥാപാത്രം. ജൂഹി റൂഹ്‌തഗി ആണ് ഈ വേഷത്തിൽ എത്തിയിരുന്നത്.

താരത്തിന്റെ സീരിയൽ വിവാഹം ഒക്കെ വമ്പൻ ആഘോഷങ്ങൾ ആയി തന്നെയാണ് നടത്തിയത്. എന്നാൽ സീരിയൽ വിവാഹം കഴിഞ്ഞതിൽ പിന്നെ താരത്തിനെ ആരും ഉപ്പും മുളകും സീരിയലിൽ കണ്ടതേ ഇല്ല. എവിടെ പോയി സീരിയൽ നിർത്തിയോ എന്നുള്ള ചോദ്യങ്ങൾക്ക് എല്ലാം മറുപടിയുമായി ആണ് താരം ഇപ്പോൾ എത്തിയിരിക്കുന്നത്.

“ഞാൻ പുറത്തിറങ്ങുമ്പോൾ പൊതുവേ ആളുകൾ ചോദിക്കുന്ന ചോദ്യമാണ് ഇനി ഉപ്പും മുളകിലേക്കും ഇല്ലേ വരുന്നുണ്ടോ പോയതാണോ എന്നൊക്കെ. അത് പറയാൻ വേണ്ടിയിട്ടാണ് ഈ വീഡിയോ ചെയ്യുന്നത് സത്യം പറഞ്ഞാൽ ഇനി ഉപ്പും മുളകിലേക്കും തിരിച്ചില്ല. കാരണം വേറെ ഒന്നും അല്ല. ഷൂട്ടും ഈ പ്രോഗ്രാമും എല്ലാം കാരണം പഠിത്തം അത്യാവശ്യം നല്ല രീതിയിൽ ഉഴപ്പിയിട്ടുണ്ട്.

പഠിത്തം ഉഴപ്പിയപ്പോൾ പപ്പയുടെ ഫാമിലിയിൽ നിന്നും അത്യാവശ്യം നല്ല പ്രെഷർ ഉണ്ടായിരുന്നു. പരമ്പരയിൽ നിന്നും വിടാനായി. അത് കൊണ്ടാണ് ഞാൻ വിട്ടത്. സിനിമയിൽ നല്ല ഓഫറുകൾ വന്നാൽ ഉറപ്പായും ചെയ്യും. അത് അതിന്റെ വഴിക്ക് പോകും. പഠിത്തം അതിന്റെ വഴിക്കും പോകും” എന്നും ലച്ചു ലൈവിലൂടെ വ്യക്തമാക്കി.