രജിത് കുമാറിനെ ആക്രമിച്ചു ഫുക്രു; മനുഷ്യാവകാശ ലംഘനം; കേസെടുക്കണമെന്ന ആവശ്യവുമായി ആലപ്പി അഷ്‌റഫ്..!!

578

ഏഷ്യാനെറ്റ് നടത്തുന്ന റിയാലിറ്റി ഷോയിൽ ഗംഭീര ട്വിസ്റ്റുകൾ ആണ് നടക്കുന്നത്. ജനുവരി 5 നു തുടങ്ങിയ ബിഗ് ബോസ് ഹൗസിൽ 17 അതിഥികളുമായി ആണ് തുടക്കം. ആദ്യം മയത്തിൽ തുടങ്ങിയ ഷോയിൽ വീട്ടിൽ 100 ദിവസം താമസിക്കുന്നവർ ആണ് വിജയി ആകുന്നത്. ഷോയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരം അധ്യാപകൻ കൂടിയായ രജിത് കുമാർ ആണ്.

ഇപ്പോൾ കാണിക്കുന്ന ടീസർ കട്ടിൽ ഫുക്രു രജിത് കുമാറിന്റെ കഴുത്തിൽ പിടിക്കുന്ന രംഗങ്ങൾ ആണ് വൈറൽ ആകുന്നത്. എന്നാൽ അദ്യാപകനും പ്രായം ഉള്ള ആൾ കൂടിയായ രജിത്തിനെ ഇത്തരത്തിൽ നടത്തുന്ന ആക്രമണത്തിന് എതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നാക്കിയിരിക്കുകയാണ് ആലപ്പി അഷ്‌റഫ്. ഇതേ കുറിച്ച് അഷ്‌റഫ് സോഷ്യൽ മീഡിയയിൽ കുറിച്ച് ഇങ്ങനെ,

CHAIRMAN
Kerala State Human Rights Commission,
PMG Jn. Turbo Plus Tower,
Vikas Bhavan P.O,
TRIVANDRUM -33

Sub:
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന BIG BOSS 2 എന്ന പരിപാടിയിൽ
Dr.RAJITH KUMAR എന്ന വ്യക്തിക്ക് നേരേ നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ Human Rights Foundations State committee Member , AlleppeyAshraf
നല്കുന്ന പരാതി.

Sir,

Asianet മലയാളം ചാനലിൽ രാത്രി 9.30 ന് പ്രക്ഷേപണം ചെയ്യുന്ന BIG BOSS 2 എന്ന 16 പേരുമായ് തുടങ്ങിയ പരിപാടിയിൽ അതിലെ ഏറ്റവും മുതിർന്ന വ്യക്തി Dr.Rajith kumar എന്ന കോളേജ് അദ്ധ്യാപകനെതിരെ നീതിക്ക് നിരക്കാത്ത, സഹജീവി പരിഗണന പോലുമില്ലാത്ത മനുഷ്യത്വരഹിതമായ, പെരുമാറ്റവും അദ്ദേഹത്തിന്റെ നേരെ നടത്തുന്ന കൈയ്യേറ്റവും തീർച്ചയായും മനുഷ്യവകാശ ലംഘനങ്ങളാണ്, ഈ വിഷയത്തിൽ മലയാളികളായ പൊതു സമൂഹത്തിനുള്ള കടുത്ത എതിർപ്പ് സോഷ്യൽ മീഡിയായിലൂടെ തന്നെ കാണാവുന്നതാണ് സർ.

ആദരണീയനായ ഒരു കോളേജ് അധ്യാപകനെ ,പന്നീ, പട്ടി തീട്ടം, കരണക്കുറ്റി അടിച്ച് പൊട്ടിക്കുണമെന്നും,
കളളൻ ,വൃത്തികെട്ടവൻ, മൈ…., മാത്രമല്ല കുഷ്ഠരോഗിയുടെ മനസാണ് എന്നും.. സർ ഒരു രോഗം ബാധിച്ച രോഗികളെ അപമാനിക്കുന്നതു കൂടിയല്ലേ ഈ കമന്റ്.
അയാളെ കുളത്തിലേക്ക് തള്ളിയിടണമെന്നു നിർദ്ദേശങ്ങൾ കൊടുക്കുന്നു , അദ്ദേഹത്തിന് നേരെ ഭക്ഷണമെടുത്തെറിയുക,
ഇവിടെയിട്ട് തീർത്തിട്ട് പോകുമെന്നും, കൂടാതെ അദ്ദേഹത്തെ കഴുത്തിന് കുത്തിപ്പിടിക്കുന്ന മകന്റ പ്രായം പോലുമില്ലാത്ത ഒരുവൻ.

സർ, ഇവിടെ ഒരു മുതിർന്ന പൗരനെ രാജ്യം ആദരിക്കുന്ന ഒരു അദ്ധ്യാപകനെ
ഇത്രയും ക്രൂരമായ്, മനുഷ്യത്ത രഹിതമായ്, കടുത്ത മനുഷ്യവകാശ ലംഘനമാണ് BIG BOSS 2 ൽ ശ്രീ രജിത് കുമാറിന് എതിരെ നടക്കുന്നത്, സർ, ഇത്തരം പരിപാടികൾ പൊത് സമൂഹത്തിന് തെറ്റായ സന്ദേശങ്ങൾ നല്കാൻ മാത്രമേ ഉതകൂ, ആയതിനാൽ കമ്മീഷൻ അടിയന്തിരമായ് ഇടപെട്ട് എപ്പിസോട് കൾ പരിശോധിച്ച്‌, മനുഷ്യവകാശ ലംലനം നടത്തിയവർക്കെതിരെ നിയമനടപടികൾ എടുക്കണമെന്നു ,ഒരു മനുഷ്യാവകാശ പ്രവർത്തകൻ എന്ന നിലയിൽ അപേക്ഷിക്കുന്നു.

Yours faithfully
Alleppey Ashraf

4B/2 B3 Pentaqueen Apt Padivattom, Cochin . 682024

Ernakulam
13/02/2020