ദിലീപിന് കോടതിയിൽ തിരിച്ചടി; ആകെ തകർന്ന അവസ്ഥയിൽ താരം കോടതിയിൽ..!!

766

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് കോടതിയിൽ നിന്നും അനുകൂല സാഹചര്യങ്ങൾ ഒന്നും അല്ല എന്നാണ് റിപോർട്ടുകൾ പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം എത്തിയ ഫോറൻസിക് റിപ്പോർട്ടും താരത്തിന് എതിരായി വന്നതോടെ ദിലീപ് ആകെ അങ്കലാപ്പിൽ ആണെന്ന് ആണ് പുറത്തു വരുന്ന റിപ്പോർട്ട്.

ഓടുന്ന വാഹനത്തിൽ ആണ് യുവനടി ആക്രമിക്കപ്പെട്ടത് എന്നും എന്നാൽ ദൃശ്യങ്ങൾ നിർത്തിയിട്ട വാഹനത്തിലെ ആയിരുന്നു എന്നുമായിരുന്നു ദിലീപ് ഉയർത്തിയ വാദം. വിഡിയോയിൽ കൃത്രിമം നടന്നു എന്നും വിഡിയോയിൽ ഉള്ള സ്ത്രീ ശബ്ദം നടിയുടേത് അല്ല എന്നും തരാം വാദങ്ങളിൽ പറഞ്ഞിരുന്നു. ആക്രമണ ദൃശ്യങ്ങളിൽ കൃത്രിമത്വം നടന്നെന്ന് സെൻട്രൽ ഫോറൻസിക്ക് ലബോറട്ടറിയിൽ അടക്കം പരിശോധന നടത്താൻ ദിലീപിന് സുപ്രീം കോടതി അനുമതി നൽകിയിരുന്നു.

എന്നാൽ ഇപ്പോൾ കിട്ടിയ ഈ പരിശോധന ഫലങ്ങൾ എല്ലാം തന്നെ ദിലീപിന് എതിരാണ് എന്നാണ് സൂചന. അതുകൊണ്ടു തന്നെ റിപ്പോർട്ടുകൾ തിരിച്ചയച്ച് വീണ്ടും പരിശോധന നടത്തണം എന്നാവശ്യപ്പെട്ട് എട്ടാം പ്രതിയായ ദിലീപ് വീണ്ടും ഹർജി നൽകി.