പട്ടിണി മാറ്റാൻ ഭിക്ഷാടനം വരെ ചെയ്യേണ്ടി വന്നിട്ടുണ്ട്; ഉമ്മ തനിക്ക് വേണ്ടി ചെയ്ത കഷ്ടപ്പാടുകളെ കുറിച്ചും നസീർ സംക്രാന്തി..!!

518

മഴവിൽ മനോരമയിൽ ഉള്ള തട്ടീം മുൻട്ടീം എന്ന സീരിയലിൽ കൂടി ശ്രദ്ധ നേടിയ താരം ആണ് നസീർ സംക്രാന്തി. കോമഡി സീരിയലിലെ താരം മികവുറ്റ പ്രകടനം ആണ് കാഴ്ചവെക്കുന്നതും.

എന്ന് അത്യാവശ്യം സീരിയൽ ഒക്കെ ആയി ജീവിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ കൂടിയും തന്റെ കുട്ടിക്കാലം പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞത് ആയിരുന്നു എന്നാണ് താരം അഭിമുഖത്തിൽ വെളിപ്പെടുത്തൽ നടത്തിയത്.

പണക്കാരന്റെ വീട്ടിൽ വീട്ടുവേല ചെയ്താണ് ഉമ്മ തന്നെ വളർത്തിയത് എന്നും ആരും അറിയാതെ ഹോർളിക്സ് കൊണ്ട് തന്നിട്ടുണ്ട് എന്നും പട്ടിണി കൂടിയപ്പോൾ ഭിക്ഷ യാചന നടത്തിയിട്ടുണ്ട് എന്നൊക്കെയാണ് നസീർ പറഞ്ഞത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ,

“ഒരു വലിയ പണക്കാരന്റെ വീട്ടില്‍ ജോലിക്ക് നിന്നിട്ടുണ്ട് എന്റെ ഉമ്മ. അന്ന് വല്ലാത്ത പട്ടിണിയാണ്. ആ വീട്ടില്‍ നിന്നും പണികഴിഞ്ഞ് വരുമ്ബോള്‍ കയ്യില്‍ കുറച്ച്‌ ഹോര്‍ലിക്‌സ് ഉമ്മ കൊണ്ടുവരും. എന്റെ മോന്‍ കഴിച്ചോന്ന് പറഞ്ഞ്. വീട്ടുകാരറിയാതെയാണ് ഉമ്മ ഇങ്ങനെ കൊണ്ടുവന്നിരുന്നത്. ആ ഉമ്മയുടെ മോനാണ് ഞാന്‍. ഭിക്ഷാടനം വരെ ചെയ്യേണ്ടി വന്നിട്ടുണ്ട് കുട്ടിക്കാലത്ത്. പട്ടിണിമാറ്റാനും ജീവിക്കാനും വേണ്ടി” നസീര്‍ പറഞ്ഞു