സൗഭാഗ്യയുടെ വിവാഹം മറ്റന്നാൾ; വിവാഹത്തിന്റെ ക്ഷണക്കത്ത് പങ്കുവെച്ച് സൗഭാഗ്യ…!!

501

ഇൻസ്റ്റാഗ്രാമിൽ കൂടി ആയിരുന്നു ഡബ്ബ് മാഷിൽ കൂടി പ്രേക്ഷകർക്ക് പ്രിയങ്കരിയായ സൗഭാഗ്യ തന്റെ വിവാഹ കാര്യം ഷെയർ ചെയ്തത്. ഫെബ്രുവരി 20 നു ഗുരുവായൂരിൽ വെച്ചാണ് താരത്തിന്റെ വിവാഹം. അർജുൻ സോമശേഖർ ആണ് വരൻ. വിവാഹക്ഷണക്കത്ത് സൗഭാഗ്യ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. രാവിലെ ൯ന് ആണ് മൂഹൂർത്തം.

വിവാഹത്തിന്റെ ഭാഗമായുള്ള മാലമാറ്റൽ ഊഞ്ഞാൽ പുടവ കൊടുക്കല്‍ എന്നീ ചടങ്ങുകൾ ഹോട്ടലിലാണ് നടത്തുക. അന്തരിച്ച നടൻ രാജാറാമിന്റെയും നടിയും നർത്തകിയുമായ താരാകല്യാണിന്റെയും മകളാണ് സൗഭാഗ്യ. മുത്തശ്ശി സുബ്ബലക്ഷ്മിയും നടിയാണ്.

ടിക്ടോക് ഡബ്സ്മാഷ് എന്നീ ആപ്പുകളിലെ പ്രകടനത്തിലൂടെയാണ് സൗഭാഗ്യ പ്രശസ്തയാകുന്നത്. രണ്ടു വര്ഷം ആയി ഇരുവരും പ്രണയത്തിൽ ആണ്. ഇവരും ഒന്നിച്ചുള്ള ഡബ്ബ്മാഷുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയം ആണ്.

View this post on Instagram

@arjunsomasekhar ?

A post shared by Sowbhagya Venkitesh (@sowbhagyavenkitesh) on