ഉപ്പയുമായി ഇപ്പോൾ ഒരു ബന്ധവും ഇല്ല; സീരിയൽ താരം മെർഷീന നീനുവിന്റെ വെളിപ്പെടുത്തൽ..!!

679

പാരിജാതം എന്ന സീരിയലിൽ കൂടി പ്രശസ്തി നേടിയ താരം ആണ് രസ്ന. സീരിയലിനൊപ്പം തന്നെ ചുരുക്കം ചില സിനിമകളിലും വേഷം ചെയ്തിട്ടുള്ള രസ്ന ഇപ്പോൾ അഭിനയ ലോകത്തിൽ നിന്നും മാറി കുടുംബനിയായിരിക്കുകയാണ്.

രസ്നയുടെ സഹോദരിയാണ് മെർഷീന നീനു. മെർഷീനയും ഇപ്പോൾ അഭിനയത്തിൽ സജീവമായി ഉണ്ട്. സത്യാ എന്ന പെൺകുട്ടി എന്ന സീരിയലിൽ സത്യാ ആയി തിളങ്ങി നിൽക്കുന്ന താരം ആണ് മെർഷീന. അഭിനയത്തിൽ താൻ ഇത്രയേറെ മികച്ചതാവാൻ കാരണം ഉമ്മ ആണെന്ന് മെർഷീന പറയുന്നു.

‘ ചേച്ചി അധികം ഒന്നും പറയാറില്ല. എല്ലാം തന്നെ കണ്ടു മനസിലാക്കി പഠിക്കാൻ ആണ് പറയാറ്. ഉമ്മയാണ് എല്ലാം. എപ്പോഴും കൂടെ ഉണ്ടാവും. ഉപ്പയുമായി ഒരു ബന്ധവും ഇപ്പോൾ ഇല്ല. ഉമ്മ ഇല്ലാതെ ഒന്നും ചിന്തിക്കാൻ പോലും കഴിയില്ല. എന്തിനും പ്രചോദനം നൽകുന്നത് ഉമ്മ തന്നെയാണ്. ഷൂട്ടിങ്ങിനായി മാറി നിൽക്കുമ്പോൾ ഉമ്മ അടുത്തില്ലാത്ത വിഷമം ഉണ്ടാകാറുണ്ട് ‘ – മെർഷീന നീനു പറയുന്നു.