നിശ്ചയമല്ല കല്യാണം; റോയ്‌സ് ഇനി സോണിയക്ക് സ്വന്തം – കസവ് സാരിയുടുത്ത് സുന്ദരിയായി സോണിയ..!!

830

മലയാള സിനിമയിൽ നടിയായും ഗായികയും ഒക്കെ തിളങ്ങിയ താരം ആണ് റിമി ടോമി. അഭിനയത്തിൽ ശോഭിക്കാൻ കഴിഞ്ഞില്ല എങ്കിലും അവതാരകയായി താരം തിളങ്ങുക തന്നെ ആയിരുന്നു. എന്നാൽ അഭിനയം പോലെ തന്നെ പരാജയം ആയിരുന്നു റിമിയുടെ വിവാഹ ജീവിതവും 11 വർഷങ്ങൾ നീണ്ടു നിന്ന വിവാഹ ജീവിതം ഈ അടുത്ത കാലത്താണ് റിമി ടോമി നിയമപരമായി ഒഴുവാക്കിയത്.

തൃശൂർകാരനും ബിസിനസ്മാൻ കൂടിയായ റോയ്‌സ് കിഴക്കോടൻ ആയിരുന്നു റിമിയുടെ മുൻ ഭർത്താവ്. റിമിയുടെ വേർപിരിഞ്ഞ ശേഷം തന്റെ അത്രയേറെ വർഷങ്ങൾ റിമിക്ക് വേണ്ടി നഷ്ടമായി എന്നൊക്കെ ആയിരുന്നു റോയ്‌സ് പിന്നീട് സുഹൃത്തുക്കളിൽ കൂടി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. എന്നാൽ വിവാഹ ജീവിതത്തിലെ അസ്വാരസ്യങ്ങളെ കുറിച്ചോ വേർപിരിയലിനെ കുറിച്ചോ ഒന്നും തന്നെ റിമി പറഞ്ഞതും ഇല്ല. ഇന്ന് തൃശ്ശൂരിൽ വെച്ച് റിമിയുടെ മുൻ ഭർത്താവ് വീണ്ടും വിവാഹത്തിനായി. ആദ്യം ഒരു ക്ഷണകത്തിൽ കൂടി ആയിരുന്നു റോയ്‌സ് വീണ്ടും വിവാഹിതൻ ആകുന്നു എന്നുള്ള വിവരം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

അത് സത്യാമാകുകയും ചെയ്തു. ഇന്ന് തൃശ്ശൂരിൽ വെച്ച് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ സോണിയയെ റോയ്‌സ് മിന്ന് ചാർത്തിയത്. റിമിയും ആയുള്ള വിവാഹ ബന്ധം നിയമപരമായി വേർപിരിഞ്ഞു എങ്കിൽ കൂടിയും പള്ളിയിൽ നിന്നും മതിയായ അനുവാദം ലഭിക്കാത്തത് കൊണ്ട് ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങു ഹോട്ടൽ അശോക ഭവനിൽ വെച്ചായിരുന്നു.

കൃത്യം ഒരു മണിക്ക് മാല ചാർത്തി റോയ്‌സ് സോണിയയെ വധുവായി സ്വീകരിച്ചു. 300 പേർ മാത്രം ആയിരുന്നു ചടങ്ങിൽ പങ്കെടുത്തത്. മുൻ ഭർത്താവിന്റെ വിവാഹം നടക്കുമ്പോൾ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാൻ റിമി ടോമി കൊടൈക്കനിൽ ആണ്.

ഇതിന്റെ ചിത്രങ്ങൾ റിമി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കൂടി ഷെയർ ചെയ്യുകയും ചെയ്തിരുന്നു.