തന്റെ വിവാഹം ഉടൻ തന്നെ ഉണ്ടാവും; വരനെ കുറിച്ച് വെളിപ്പെടുത്തി അനുഷ്ക ഷെട്ടി..!!

607

തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടി മനസ്സ് തുറന്നിരിക്കുകയാണ് തന്റെ വിവാഹത്തെ കുറിച്ച്. ബാഹുബലിയിൽ പ്രഭാസിന്റെ അഭിനയിച്ചതിന് ശേഷം ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്നും വിവാഹം കഴിക്കുമെന്നുമുള്ള വാർത്തകൾ എത്തിയിരുന്നു. തുടർന്ന് ഒരു പ്രമുഖ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് ഒപ്പവും അനുഷ്കയുടെ പേര് കേട്ടിരുന്നു.

ഇപ്പോഴിതാ താരം തന്നെ പുതിയ അഭിമുഖത്തിൽ തന്റെ വിവാഹത്തെ കുറിച്ച് മനസ് തുറന്നത്. പുരി ജഗത്നാഥിന്റെ 2005 ൽ പുറത്തിറങ്ങിയ സൂപ്പർ എന്ന തെലുഗു ചലച്ചിത്രത്തിലൂടെ പ്രശസ്തയായ അനുഷ്ക തമിഴ് ചലച്ചിത്രങ്ങളിലും സജീവമായി തന്റെ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. 38 വയസ് കഴിഞ്ഞ താരം വിവാഹത്തെ കുറിച്ചും വരനെയും കുറിച്ച് പറയുന്നത് ഇങ്ങനെ,

താൻ ഉടൻ തന്നെ വിവാഹിതയാകുമെന്നും മാതാപിതാക്കൾ കണ്ടു പിടിക്കുന്ന ആളാകും തന്റെ വരനെന്നും താരം പറഞ്ഞു.

അതേസമയം ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ പേരിനോടൊപ്പം പ്രചരിക്കുന്ന ഗോസിപ്പ് കഥയെ കുറിച്ച് പ്രതികരിക്കാൻ അനുഷ്ക തയ്യാറായിരുന്നില്ല. ഒരു ബിസിനസ്സ്കാരന്റെ പേരിനോടൊപ്പവും നടിയുടെ വിവാഹ വാർത്ത പ്രചരിച്ചിരുന്നു.