അഞ്ച് വർഷം കാത്തിരുന്നു ലഭിച്ച കണ്മണി; ഒടുവിൽ മകനെ ആദ്യം കണ്ട ദിവസം മകൾക്ക് വിടചൊല്ലി ദേവനന്ദയുടെ അച്ഛൻ..!!

766

ഇത്തിക്കരയാർ കവർന്നെടുത്ത കുരുന്നിന്റെ ജീവൻ. ഒരു നാട് മുഴുവൻ അവൾക്ക് വേണ്ടി പകലും രാവും അന്യൂഷിച്ചു. അവസാനം ലഭിച്ചത് അവളുടെ ചേതനയറ്റ ശരീരം. വീടിനു പുറത്തേക്ക് അമ്മയുടെ അനുവാദം ഇല്ലാതെ ഒറ്റക്ക് പോകാത്ത ആ കുരുന്നു നാന്നൂറ് മീറ്റർ അകലെയുള്ള ആറ്റിൽ വീണത് എങ്ങനെ ആണെന്ന് ഉള്ള സംശയത്തിൽ ആണ് നാട്ടുകാരും. ദുരൂഹത ഉണ്ടെന്നു ഉള്ള ഉറച്ച വിശ്വാസത്തിൽ ആണവർ.

വിവാഹം കഴിഞ്ഞ് അഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രദീപ് കുമാർ ധന്യ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞ് പിറക്കുന്നത്. ദേവനന്ദ എന്ന് പേരിട്ട അവളെ പ്രദീപും ധന്യയും പൊന്നു എന്നു വിളിച്ചു. എന്നാൽ തന്റെ ആദ്യത്തെ കൺമണിയെ കൺനിറയെ ഒന്നുകാണാൻ പോലും ആകാതെ അവൾ ദൂരത്തേയ്ക്ക് മാഞ്ഞകന്നു.

വല്ലാത്തൊരു കാഴ്ചയായിരുന്നു നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ് ഭവനില്‍ നിന്നും പുറത്തുവന്നത്. മൂന്ന് മാസം മുമ്പ് പിറന്ന തന്റെ മകനെ പ്രദീപ് ആദ്യമായി കണ്ടതും കാത്തിരുന്നു കിട്ടിയ പൊന്നോമനയെ അവസാനമായി കണ്ടതും ഒരേദിവസം. പ്രദീപ് തന്റെ പൊന്നോമ്മനയുടെ നെറ്റിയിൽ അവസാനമായി തലോടി മൗനമായി യാത്ര പറയുകയും ചെയ്തു.

തന്റെ കയ്യരികിൽനിന്ന് മാഞ്ഞുപ്പോയ മകളെ ഓർത്ത് കരഞ്ഞു തളർന്ന ധന്യ മുറിയിൽ കിടക്കുകയായിരുന്നു. ദേവനന്ദ എന്ന പൊന്നു പിറന്ന് ഏഴ് വർഷങ്ങൾക്ക് ശേഷം ആണ് മകൻ പിറന്നത്. മകളെ കാണാതായ വ്യാഴാഴ്ച രാവിലെയും വിളിച്ചിരുന്നു. അപ്പോൾ അവൾ ഉറക്കം എഴുന്നേറ്റിരുന്നില്ല. തലേന്ന് സ്കൂൾ വാർഷികത്തിന് നൃത്തം ചെയ്തതിന്റെ ക്ഷീണത്തിൽ ഉറങ്ങുകയായിരുന്നു. പത്തരയോടെ വീണ്ടും വിളിച്ചപ്പോൾ അവൾ അമ്പലത്തിൽ പോയെന്ന് പറഞ്ഞു.

ഖത്തറിൽ ജോലി ചെയ്യുന്ന ഭാര്യാ സഹോദരനാണ് മകളെ കാണാനില്ലെന്ന വിവരം തന്നെ അറിയിക്കുന്നത്. തനിക്ക് വിഷമമാകുമെന്ന് കരുതിയാണ് ദേവനന്ദ അമ്പലത്തിൽ പോയെന്ന് പറഞ്ഞതെന്ന് ബന്ധുക്കൾ പിന്നീട് പറഞ്ഞിരുന്നതായും പ്രദീപ് കൂട്ടിച്ചേർത്തു.