ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയ ചിപ്പിക്കെതിരെ അശ്ളീല പോസ്റ്റിട്ട യുവാവിന് മറുപടിയുമായി താരം..!!

778

ആറ്റുകാൽ പൊങ്കാലയിൽ എന്നും നിര സാന്നിധ്യം ആയി നിൽക്കുന്ന താരമാണ് ചിപ്പി. കഴിഞ്ഞ ദിവസം ആയിരുന്നു പൊങ്കാല. സിനിമാതാരം ചിപ്പിയ്ക്കെതിരെ മോശമായ രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിപ്പിക്കുകയും പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്ത സംഭവത്തിൽ മറുപടിയുമായി നടി ചിപ്പി രംഗത്ത്.

തന്നെ ട്രോൾ ചെയ്തുള്ള പോസ്റ്റ് കണ്ടപ്പോൾ ചിരിയാണ് വന്നത് എന്നായിരുന്നു ചിപ്പി പറയുന്നത്. പക്ഷെ വിമർശനം കൂടിയപ്പോൾ വിഷമം ഉണ്ടായിരുന്നെന്നും നടി പറഞ്ഞു. പൊങ്കാലക്ക് വരുന്ന കാര്യം പത്രക്കാരെയോ മറ്റോ അറിയിച്ചിട്ടില്ലെന്നും അത് അവർ തന്നെയാണ് വന്നു ഫോട്ടോയെടുത്ത് പത്രത്തിൽ ന്യൂസാക്കിയതെന്നും നടി വ്യക്തമാക്കി.