കാമുകിക്ക് ഒപ്പം പോയ പോലീസ് ഡ്രൈവർ മരിച്ച നിലയിൽ; കാമുകി അബോധവസ്ഥയിൽ ലോഡ്ജ് മുറിയിൽ – ദുരൂഹത…!!

615

തൃശൂർ പോലീസ് അക്കാദമിയിലെ ഡ്രൈവർ ആയ കൊല്ലം ​പേ​രൂ​ർ​ ​ത​ട്ടാ​ർ​ക്കോ​ണം​ ​പ​രു​ത്തി​പ്പ​ള്ളി​ ​വീ​ട്ടി​ൽ​ ബോസിനെയാണ് നാഗർകോവിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 37 വയസ്സുള്ള ഇയാൾക്ക് ഒപ്പം ഒളിച്ചോടിയ 33 കാരി ​കി​ളി​കൊ​ല്ലൂ​ർ​ ​സ്വ​ദേ​ശി​നി​യു​മാ​യ​ ​യു​വ​തി​യെ ലോഡ്ജിൽ വിഷം കഴിച്ച് അബോധാവസ്ഥയിൽ കണ്ടെത്തി.

ഇവരെ കന്യാ കുമാരി ആശാരിപാളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം നാലാം തീയതി മുതൽ കാണാതായ ഇരുവരും വിവാഹിതരും ബോസ് രണ്ട മക്കളുടെ അച്ഛനും യുവതി രണ്ടു മക്കളുടെ അമ്മയും ആണ്. എന്നാൽ യുവതി വിവാഹമോചിത കൂടിയാണ്.

ഇന്നലെ രാവിലെ ആണ് ബോസിനെ മരിച്ച നിലയിൽ മൽസ്യ തൊഴിലാളി കണ്ടത്.തുടർന്ന് പോലീസിൽ വിവരം അറിയിക്കുക ആയിരുന്നു. പോസ്റ്മോർട്ടത്തിൽ ബോസ് വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. യുവതിയുടെ ശരീരത്തിലും വിഷം കണ്ടെത്തിയിട്ടുണ്ട്.

സ​ഹ​പാ​ഠി​ക​ളാ​യി​രു​ന്ന​ ​ഇ​രു​വ​രും​ ​ഏ​റെ​ ​നാ​ളാ​യി​ ​പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.​ ​ക​ന്യാ​കു​മാ​രി​യി​ലെ​ ​ഒ​രു​ ​ലോ​ഡ്‌​ജി​ൽ​ ​ഈ​ ​മാ​സം​ ​ആ​റ് ​മു​ത​ലാ​ണ് ​ഇ​വ​ർ​ ​റൂം​ ​വാ​ട​ക​യ്ക്ക് ​എ​ടു​ത്ത​ത്.​ ​പ​ക​ൽ​ ​മു​ഴു​വ​നും​ ​ചു​റ്റി​ ​ക​റ​ങ്ങി​യി​ട്ട് ​രാ​ത്രി​യി​ലാ​ണ് ​ഇ​വ​ർ​ ​മു​റി​യി​ൽ​ ​വ​രാ​റു​ള്ള​തെ​ന്ന് ​ലോ​ഡ്ജി​ലെ​ ​ജീ​വ​ന​ക്കാ​ർ​ ​പ​റ​യു​ന്നു.