രജിത് സാർ ചെന്നൈ എയർപോർട്ടിൽ; സ്വീകരിക്കാൻ പവൻ എത്തി; ബിഗ് ബോസ് സീസൺ 2 തീർന്നെന്ന് ആരാധകർ..!!

573

ആരാധകരുടെ അവസാന പ്രതീക്ഷയും അവസാനം ആയിരിക്കുന്നു. ബിഗ് ബോസ് സീസൺ 2 മലയാളത്തിലെ ഏറ്റവും ശക്തനായ രജിത് കുമാർ സ്കൂൾ ടാസ്കിൽ നടത്തിയ കുസൃതിയിൽ കൂടി പുറത്താകുക ആയിരുന്നു.

രേഷ്മയുടെ കണ്ണുകളിൽ മുളക് തേച്ച രജിത് കുമാറിനെ ആദ്യം താൽക്കാലികം ആയും പിന്നീട് രേഷ്മ മാപ്പ് നൽകി എങ്കിൽ കൂടിയും തുടർന്ന് ഇനി ബിഗ് ബോസ് വീട്ടിലേക്ക് രജിത് കുമാർ വരുന്നതിൽ താല്പര്യം ഇല്ല എന്ന് അറിയിക്കുകയും ആയിരുന്നു. കാരണം ആയി പറഞ്ഞത് രേഷ്മ പറയുന്നത്.

ഇനിയും തിരിച്ചെത്തിയാൽ ഇതുപോലെ തന്നെ എന്തേലും ചെയ്തിട്ട് പറ്റിപ്പോയി എന്ന് പറഞ്ഞാൽ തീരുമോ എന്ന് ചോദിക്കുന്നു. അതെ സമയം ബിഗ് ബോസ്സിൽ നിന്നും പുറത്തായ രജിത് ചെന്നൈ എയർപോർട്ടിൽ എത്തി. സ്വീകരിക്കാനായി എത്തിയത് ബിഗ് ബോസ്സിൽ നിന്നും പുറത്തു ആയ പവൻ ആയിരുന്നു.

ഫോണിൽ വിളിച്ച ആരാധകനോട് താൻ ആദ്യം എത്തുന്നത് കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ ആയിരിക്കും എന്നും ഫോൺ ഇപ്പോൾ ആണ് ചാർജ് ചെയ്തത് എന്നും കൂടുതൽ വിവരങ്ങൾ പിന്നീട് സംസാരിക്കാം എന്നും ആയിരുന്നു മറുപടി.