സംസ്ഥാനത്ത് ഇന്ന് 28 പേർക്ക് കോവിഡ് സ്ഥിരീകരണം; കേരളത്തിൽ ലോക്ക് ഡൌൺ പ്രഖ്യാപനം..!!

585

കേരളം കൂടുതൽ ജാഗ്രതയോടെ മുന്നിലേക്ക്. സംസ്ഥാനത്ത് കൊറോണ കൂടുതൽ ആളുകളിൽ സ്ഥിരീകരണം ഉണ്ടായതോടെ കേരളത്തിൽ ലോക്ക് ഡൌൺ പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് അസാധാരണ നടപടികളിലേക്കും കര്‍ശന സുരക്ഷയിലേക്ക് നീങ്ങുന്നത്. ആളുകൾ പുറത്തിറങ്ങരുത്. പൊതു ഗതാഗത സംവിധാനങ്ങൾ ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾ തടയില്ല.

പുറത്തിറങ്ങുന്നവര്‍ ശാരിരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അവശ്യ സാധനങ്ങൾ ഉറപ്പ് വരുത്താൻ നടപടി സർക്കാർ സ്വീകരിക്കും.

കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു.

Posted by Chief Minister's Office, Kerala on Monday, 23 March 2020

കേരളത്തിൽ ഇന്ന് കൊറോണ സ്ഥിരീകരണം ഉണ്ടായതിൽ 28 പേരിൽ 19 പേരും കാസറഗോഡ് ജില്ലയിൽ നിന്നും ആണ്.