അളിയൻ മരിച്ചെന്ന് സത്യവാങ്മൂലം നൽകി; ഫോണിൽ വിളിച്ചപ്പോൾ അളിയൻ ഫോൺ എടുത്തു; കൊല്ലത്ത് നടന്ന സംഭവം ഇങ്ങനെ..!!

698

ലോക്ക് ഡൌൺ പ്രഖ്യാപനം നടത്തിയിട്ടും സർക്കാരിനെ അവഗണിച്ചു നിരവധി ആളുകൾ ആണ് നിരത്തിൽ ഇറങ്ങുന്നത്. കൊല്ലം ചവറയിൽ വാഹന പരിശോധനയിൽ ഉണ്ടായ സംഭവം ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

തിരുവനന്തപുരത്ത് നിന്നും താമരക്കുളത്തേക്ക് ഓട്ടോ റിക്ഷയിൽ പോകുകയായിരുന്ന യുവാവ് ആണ് അളിയൻ മരിച്ചു എന്ന് സത്യവാഗ്മൂലം നൽകിയത്. സംശയം തോന്നിയ പോലീസ് അളിയന്റെ നമ്പർ വാങ്ങി ഫോൺ വിളിച്ചു അന്വേഷിക്കുക ആയിരുന്നു.

ഫോൺ വിളിച്ചപ്പോൾ മരിച്ച അളിയൻ തന്നെ ഫോൺ എടുക്കുകയും ചെയ്തു. ഇതോടെ യുവാവിന് ബുദ്ധി ഉപദേശിച്ച തിരുവനന്തപുരം ആനയറ സ്വദേശി ശ്രീപാലിന്‌ എതിരെ പോലീസ് കേസ് എടുത്തു.