ദിലീപേട്ടൻ എന്റെ തോളത്ത് കൈ വെച്ചപ്പോൾ എന്റെ നെഞ്ച് പടപടാ എന്ന് ഇടിക്കുകയായിരുന്നു; നവ്യ നായർ..!!

570

മലയാളത്തിൽ ഒരു കാലത്ത് തിളങ്ങി നിന്ന താരം ആണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന സിനിമയിൽ കൂടി ആയിരുന്നു നവ്യ 2001 ൽ അഭിനയ ലോകത്തേക്ക് എത്തുന്നത്. സിനിമ ശ്രദ്ധ നേടി എങ്കിലും നായിക എന്ന നിലയിൽ നവ്യക്ക് പ്രാധാന്യം ലഭിച്ചത് രജിത് സംവിധാനം ചെയ്തു പൃഥ്വിരാജ് നായകനായി എത്തിയ നന്ദനം എന്ന ചിത്രം ആയിരുന്നു. ആ ചിത്രത്തിൽ കൂടി മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കരവും താരത്തെ തേടി എത്തി.

വിവാഹ ശേഷം അഭിനയ ലോകത്തിൽ നിന്നും പിന്മാറിയ താരം 8 വർഷങ്ങൾക്ക് ശേഷം വീണ്ടും അഭിനയ ലോകത്തിൽ ഇപ്പോൾ സജീവം ആണ്. എന്നാൽ ദിലീപിൽ നിന്നും ഉണ്ടായ ഒരു അനുഭവം ആണ് താരം ഇപ്പോൾ പങ്കുവെച്ചത് വൈറൽ ആകുന്നത്..

ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് അദ്ദേഹത്തോട് വലിയ റെസ്‌പെക്ടാണ്. ഇഷ്ടത്തിന്റെ ലൊക്കേഷനില്‍ ഒരു സംഭവമുണ്ടായി. അന്ന് ഒരു സിനിമാ മാസികയ്ക്ക് വേണ്ടി അവിടെ ഒരു ഫോട്ടോഷൂട്ട് നടക്കുന്നുണ്ട്. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സമയത്ത് ദിലീപേട്ടന്‍ എന്റെ തോളത്ത് കൈ വെച്ചു പടപടാന്ന് എന്റെ നെഞ്ചിടിക്കാന്‍ തുടങ്ങി ആദ്യമായിട്ട് പുറത്തുള്ളൊരാള്‍ എന്നെ തൊടുന്നത്.

നാട്ടിന്‍പുറത്തൊക്കെ വളര്‍ന്ന ആ ഒരു പ്രായത്തിലുള്ള ഒരു പെണ്‍കുട്ടി ഭയങ്കരമായി പരിഭ്രമിച്ചുപോകുന്ന നിമിഷമാണത്. എന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം തോളത്ത് കൈവച്ചിരിക്കുന്ന ആ മനുഷ്യന്‍ തിരിച്ചറിഞ്ഞെന്ന് തോന്നുന്നു. ദിലീപേട്ടന്‍ പറഞ്ഞു മോള് പേടിക്കേണ്ട കേട്ടോ. ഞങ്ങള്‍ ഒന്നും ചെയ്യില്ല. നമ്മള്‍ എല്ലാവരും ഇനി ഒന്നായിട്ട് വര്‍ക്ക് ചെയ്യാന്‍ പോവുകയാണ് ആ വാക്കുകളിലുള്ള പരിഗണനയും പിന്തുണയും എനിക്കൊരിക്കലും മറക്കാനാവില്ല നവ്യ പറയുന്നു.

ഇഷ്ടത്തിന് വേണ്ടി സംവിധായകന്‍ സിബി മലയില്‍ എന്റെ ഫോട്ടോ കണ്ട് സ്‌ക്രീന്‍ ടെസ്റ്റ് ചെയ്യാനായി വിളിച്ചു. ഞാന്‍ അവതരിപ്പിച്ച മോണോ ആക്ട് അവര്‍ വീഡിയോയിലെടുത്തു. പിന്നീട് അത് ദിലീപേട്ടന് അയച്ചുകൊടുത്തു. ദിലീപേട്ടനും മഞ്ജുച്ചേച്ചിയും ഇരുന്ന് വീഡിയോ കണ്ടാണ് എന്നെ സെലക്ട് ചെയ്യുന്നത് നവ്യ പറഞ്ഞു.