കർണാടകം അതിർത്തി അടച്ചപ്പോൾ പൊലിഞ്ഞത് എട്ടോളം ജീവനുകൾ; എന്നാൽ കേരളത്തിന്റെ മറുപണിയിൽ ഞെട്ടി കർണാടക..!!

514

കൊറോണ എന്ന മഹാമാരി എത്തിയപ്പോൾ കേരളത്തിന് മുന്നിൽ കർണാടകം സർക്കാർ അടച്ചത് 12 അതിർത്തികൾ ആണ്. അതിൽ കൂടി കേരളത്തിന് നഷ്ടം ആയത് ഭക്ഷ്യ സാധനങ്ങൾ കേരളത്തിലേക്ക് എത്തുന്നത് മാത്രം അല്ല. കാസർഗോഡ് ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് മംഗലാപുരം ആശുപത്രിയെ കൂടി ആയിരുന്നു.

എന്നാൽ കർണാടകം അതിർത്തിയിൽ മണ്ണ് കെട്ടിപ്പൊക്കി അടച്ചതോടെ കേരളത്തിലെ 8 പാവങ്ങൾ ആണ് ചികിത്സ കിട്ടാതെ മരിച്ചത്. അതിൽ തന്നെ ഏറ്റവും വിഷമകരമായത് ഹൃദയാഘാതംമൂലം ചീറി പാഞ്ഞു വന്ന ആംബുലൻസിൽ ഉണ്ടായവരെ കർണാടക പൊലീസ് തടയുകയും അതിർത്തി കടത്തി വിടാൻ സമ്മതിക്കാതെ ഇരുന്നതുമാണ് രോഗിയുടെ മകൻ അവരുടെ കാലുപിടിച്ച് കാര്യങ്ങൾ പറഞ്ഞു എങ്കിലും അവർ ചെവിക്കൊണ്ടില്ല.

ഇതുപോലെ ട്വിറ്ററിലും മറ്റും കേരളത്തെ അധിക്ഷേപിച്ച് ഒറ്റപ്പെടുത്തി കൊണ്ടുള്ള പോസ്റ്റുകൾ കർണാടകയിലെ ഉന്നതരായ ആളുകൾ ആളുകൾ ഇട്ടത് കൂടി ആയപ്പോൾ ഒട്ടുംതന്നെ മനുഷ്യത്വമില്ലാത്ത ആളുകളാണ് അവർ എന്ന് നമ്മുക്ക് മനസ്സിലായി. എന്നാൽ ഇങ്ങനെ ഒക്കെ ചെയ്താൽ മലയാളികൾ തളരുമെന്നു കരുതുന്നവർ ഒന്നോർക്കുക. മലയാളികൾ എന്നത് ഒന്നായി നിന്ന് പൊരുതുന്നവർ ആണ്.

അതിനു താങ്ങായി ഒട്ടേറെ സുമനസുകൾ ഉണ്ട്. പ്രളയം വന്നപ്പോൾ നെഞ്ചും വിരിച്ചു നേരിട്ട മലയാളികളോടാ അവന്റെ ഒക്കെ കളി. എന്നാൽ എവിടെയും തളരാത്തവർ ആണ് മലയാളികൾ എന്ന് അവരെ ബോധ്യപ്പെടുത്തി കൊണ്ട് കാസർഗോഡ് ജില്ലക്കാരനായ വിദേശത്ത് ബിസിനസ് ഉള്ള അഷ്റഫ് പി പി 50 കോടി രൂപകൊണ്ട് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കാസർകോട് ജില്ലയിൽ പണികഴിപ്പിക്കാൻ തീരുമാനിച്ചു.