ആ നക്ഷത്രക്കണ്ണുള്ള രാജകുമാരന്റെ രാജകുമാരി ഇന്ന് എവിടെയാണ് ഉള്ളത്; നടിയും ഗായികയും തിളങ്ങിയ ഗായത്രി രഘുറാമിന്റെ ജീവിത വിശേഷങ്ങൾ..!!

555

പൃഥ്വിരാജ് സുകുമാരൻ നായകനായി 2002 ൽ പുറത്തിറങ്ങിയ ചിത്രം ആണ് നക്ഷത്ര കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി. ആ ചിത്രത്തിൽ പ്രിത്വിരാജിന്റെ നായികയായി എത്തിയ ഗായത്രി രഘുറാം എല്ലാവര്ക്കും സുപരിചിതയാണ്. മലയാളത്തിൽ ഒരു സിനിമ മാത്രം ആണ് ചെയ്തുള്ളൂ എങ്കിലും തമിഴിലും തെലുങ്കിലും എല്ലാം മിന്നും താരം കൂടിയാണ് ഗായത്രി.

അശ്വതി എന്ന കഥാപാത്രം ആയി ആണ് രാജസേനൻ സംവിധാനം ചെയ്ത ചിത്രത്തിൽ താരം എത്തിയത്. അതെ സമയം അഭിനയത്തിനൊപ്പം താരം കൊറിയോഗ്രാഫർ ആയും തിളങ്ങുകയാണ്. തെന്നിന്ത്യൻ സിനിമ ലോകത്തിൽ തിളങ്ങിയ ഗായത്രി പ്രശസ്ത നൃത്ത സംവിധായകൻ രഘുറാമിന്റെ മകൾ കൂടിയാണ്.

ചാർളി ചാപ്ലിൻ എന്ന തമിഴ് ചിത്രത്തിൽ കൂടിയാണ് ഗായത്രി അഭിനയ ലോകത്തിൽ എത്തുന്നത്. ഒസ്തി അഞ്ചാൻ മദ്രാസി പട്ടണം അടക്കം ഉള്ള ചിത്രത്തിൽ നൃത്തസംവിധായകയായും താരം തിളങ്ങിയിരുന്നു. 2014 ൽ മാത്രം നൂറോളം ചിത്രങ്ങളിൽ താരം നൃത്ത സംവിധാനം ചെയ്യുകയും ചെയ്തു.