ലോകം കേരളത്തെ മാതൃകയാക്കുമ്പോൾ; കോവിഡ് ഭേതമായവരുടെ നിരക്കിൽ കേരളം ലോകശരാശരിയേക്കാൾ ഏറെ മുന്നിൽ..!!

1188

കോറോണയെ തുരത്തുന്നതിൽ കേരളത്തിന്റെ യുദ്ധം വിജയത്തിലേക്ക്. ആദ്യ രോഗ ബാധ റിപ്പോർട്ട് ചെയ്തു 70 ദിവസങ്ങൾ പിന്നിടുമ്പോൾ രോഗം മുക്തരായവരുടെ എന്നതിൽ ലോക ശരാശരിയേക്കാൾ മുന്നിൽ ആണ് കേരളം. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരിൽ 27.17 ശതമാനം പേരും രോഗമുക്തരായി. ഭേതമായവരുടെ കണക്കിൽ ലോക ശരാശരി 22.2 ആണ്.

ലോകത്താകെ 1531192 പേർക്കാണ് ഇതുവരെ ( 09 – 04 – 2020 വൈകിട്ട് 6 വരെ ) രോഗം ബാധിച്ചത്. ഇതിൽ 337376 പേർക്ക് ഭേദം ആയി. ഇതിൽ 23 ശതമാനം ചൈനയിൽ ആണ്. കോവിഡിന്റെ പ്രഭവ കേന്ദ്രമായ അവിടെ അഞ്ചു മാസം കൊണ്ടാണ് 94 ശതമാനം പേരും രോഗമുക്തരായത്. 1160 പേർ മാത്രം ആണ് അവിടെ ചികിത്സയിൽ ഉള്ളത്. എന്നാൽ കേരളത്തിൽ രണ്ടു ഘട്ടത്തിൽ ഉൾപ്പെടെ 357 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്. അതിൽ 97 പേർ രോഗം മുക്തിനേടി ആശുപത്രി വിട്ടു.