നാപ്പത് കഴിഞ്ഞവരെ പ്രണയിക്കണം; നാൽപതുകൾ പ്രണയത്തിന്റെ രണ്ടാം പറുദീസ; യുവതിയുടെ കുറിപ്പ് വൈറൽ..!!

1611

ഇന്നത്തെ സമൂഹത്തിൽ ഒരു വിചാരം ഉണ്ട് മുപ്പത് കഴിഞ്ഞാൽ ജീവിതം പാതി തീർന്നു എന്നും പിന്നെ കുടുംബത്തിൽ ഒതുങ്ങി കൂടിയാണ് ജീവിതം എന്നൊക്കെ. എന്നാൽ അതൊന്നും അല്ല.. നാൽപ്പത് കഴിഞ്ഞാൽ ആണ് പ്രണയത്തിന്റെ പറുദീസാ ആണെന്ന് മാനസി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

നാല്‍പതുകള്‍ കഴിഞ്ഞാണ് പ്രണയത്തിന്റെയും അതുവഴി ജീവിതത്തിന്റെയും സുന്ദരമൂഹൂര്‍ത്തമെന്ന് പ്രഖ്യാപിച്ച് മാനസി എഴുതിയ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുകയാണ്. ഓരോ നിമിഷങ്ങളും ഓരോ യുഗങ്ങളാണവര്‍ക്ക് ഓരോ ചുംബനവും ഒരു പൂക്കാലമാണവര്‍ക്ക് ഓരോ സ്പര്‍ശനവും ഓരോ മഴക്കാലമാണവര്‍ക്ക് മാനസി എഴുതുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

സത്യമാണ് പ്രണയിക്കുന്നുണ്ടെങ്കിൽ നാൽപതുകൾ കഴിഞ്ഞു നിൽക്കുന്നവരെ പ്രണയിക്കണം.

ജീവിതത്തിന്റെ മുക്കാൽ ഭാഗവും കഴിഞ്ഞു നിൽക്കുന്നവരെ പ്രണയിക്കണം. ആഹ്ലാദിക്കാൻ മറന്നു പോയ ജീവിതത്തെ നോക്കി നെടുവീർപ്പിടുന്നവരെ പ്രണയിക്കണം. നിങ്ങൾക്കറിയാമോ നാൽപതുകൾ കഴിഞ്ഞു നിൽക്കുന്നവർക്കും കൗമാരത്തിലെത്തി നിൽക്കുന്നവർക്കും ഒരേ മനസ്സാണ് ഒരേ മോഹങ്ങളാണ് ഒരേ ദാഹങ്ങളാണ്. സ്നേഹിക്കപ്പെടാൻ വെമ്പി നിൽക്കുന്നവരാണവർ.

മോഹിക്കപ്പെടാൻ കാത്തു നിൽക്കുന്നവരാണവർ. ചേർത്തു പിടിക്കുന്ന കൈകളെ അത്രമേൽ മനോഹരമായി തഴുകാൻ അവർക്ക് കഴിയുന്നത് പോലെ മറ്റാർക്കാണ് കഴിയുക.ഏറ്റവും സ്നേഹത്തോടെ ചേർത്തു പിടിക്കാൻ അവരെ പോലെ മറ്റാർക്കാണ് പറ്റുക.നാൽപതുകൾ പ്രണയത്തിന്റെ രണ്ടാമത്തെ പറുദിസയാണ്.

ഒന്നിൽ നിന്നു തുടങ്ങുന്നതിന്റെ ഹൃദയമിടിപ്പുണ്ടവർക്ക് രണ്ടാം ജന്മത്തിന്റെ പെടപെടപ്പുണ്ടവർക്ക് നിമിഷങ്ങളും ഓരോ യുഗങ്ങളാണവർക്ക് ചുംബനവും ഒരു പൂക്കാലമാണവർക്ക് സ്പർശനവും ഓരോ മഴക്കാലമാണവർക്ക്.

ഭ്രാന്തമായി പ്രണയിക്കാൻ പ്രത്യേക കഴിവാണവർക്ക് ഭ്രാന്തുകളോട് ശക്തമായ ഭ്രമമാണവർക്ക് ഓരോ നോട്ടങ്ങളിലും ഓരോ യുഗം ഒളിപ്പിച്ചുവെക്കുന്നവർ ഓരോ ചിരിയിലും ഓരോ പൂക്കാലം വിടർത്തുന്നവർ. ഓരോ ചുംബനങ്ങളിലും ഓരോ ലോകം കാണിക്കുന്നവർ ഓരോ പരാഗണത്തിലും ഓരോ മരണം നൽകുന്നവർ. ഹൊ എന്തൊരു പ്രണയമാണവർക്ക്….

നിങ്ങളോട് വീണ്ടും പറയട്ടെ.. നാൽപതുകൾ ആത്മഹത്യാ മുനമ്പുകളുടെ നാളുകളെന്ന് കരുതുന്നവരേ നിങ്ങളോട് ഞാൻ പറയട്ടെ.. നാൽപതുകൾ പ്രണയത്തിന്റെ പൂമര കാഴ്ച്ചകൾ നിറഞ്ഞൊരു ലോകമാണ്..

ചെറിയൊരു തെന്നലായി വീശുവാൻ ഓരോ പൂവുകളേയും തലോടിയുണർത്താൻ ഒരുവളോ/ ഒരുവനോ ഉണ്ടെങ്കിൽ അതൊരു പറുദീസ തന്നേയാണ്.. സ്വപ്നങ്ങളുടെ ഇടിപ്പുകളുടെ തുടിപ്പുകളുടെ പറുദീസ.ഹൊ… എന്തൊരു പ്രണയമാണത്.