ഓഡിഷനിൽ വിളിച്ച ശേഷം അയാൾ എന്റെ മാറിലേക്ക് തുറിച്ചു നോക്കിയിരുന്നു; വിദ്യ ബാലന്റെ വെളിപ്പെടുത്തൽ..!!

723

മ്യൂസിക് വീഡിയോകളിലും സംഗീത നാടകങ്ങളിലും അഭിനയിച്ചുകൊണ്ടാണ് വിദ്യ ബാലൻ തന്റെ കലാ ജീവിതം ആരംഭിക്കുന്നത്. മലയാളിയാണ് വിദ്യ ബാലൻ എങ്കിൽ കൂടിയും താരം ശ്രദ്ധ നേടിയത് ബോളിവുഡിൽ ആയിരുന്നു. ബംഗാളി സിനിമയിൽ കൂടി ആയിരുന്നു സിനിമ മേഖലയിൽ തുടക്കം കുറിച്ചത് അതിനു ശേഷം ആയിരുന്നു താരം ഹിന്ദിയിലേക്ക് ചുവടു മാറ്റുന്നത്.

ബോളിവുഡ് താരങ്ങളിൽ മിക്കവാറും ബോഡി ഷെയിമിങ് നേരിട്ടവർ ആണ്. അതിന്റെ കാര്യത്തിൽ വിദ്യാ ബാലനും ഒട്ടും പുറകിൽ ആയിരുന്നില്ല. തനിക്ക് 20 ആം വയസിൽ ഉണ്ടായ അനുഭവം ആണ് വിദ്യ ബാലൻ പറഞ്ഞത്. ഓഡിഷന് പോയപ്പോൾ ഉണ്ടായ അനുഭവം താരം പറയുന്നത് ഇങ്ങനെ..

ഒരിക്കല്‍ ഒരു ഓഡീഷന് പോയപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചും അഭിമുഖത്തില്‍ വിദ്യ പറയുന്നുണ്ട്. അച്ഛനൊപ്പം ഒരു ടിവി ഷോയുടെ ഓഡീഷന് പോയതായിരുന്നു ഞാന്‍. കാസ്റ്റിങ് ഡയറക്ടര്‍ എന്റെ നെഞ്ചില്‍ തന്നെ നോക്കിയിരിക്കുന്നു. ഞാന്‍ അയാളോട് ചോദിച്ചു നിങ്ങള്‍ എന്താണ് നോക്കുന്നതെന്ന്? അയാള്‍ വല്ലാതായി.

എനിക്ക് ആ സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. പക്ഷേ സ്വീകരിച്ചില്ല. എനിക്ക് 20 വയസ്സ് പ്രായമുള്ളപ്പോഴാണ് അത്.’ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ സമൂഹത്തിലെ എല്ലാ മേഖലകളിലും വ്യാപകമാണെങ്കിലും സിനിമാ മേഖലയില്‍ അതല്പം കൂടുതലാണെന്നും വിദ്യ പറയുന്നു.