കട്ടപ്പയായി മോഹന്‍ലാല്‍ ബാഹുബലിയായി ഹൃത്വിക് ദേവസേനയായി നയന്‍താര; രാജമൗലിയുടെ നടക്കാതെ ബാഹുബലി കാസ്റ്റിംഗ്..!!

638

ബാഹുബലി എന്ന ചിത്രത്തിന് വേണ്ടി രാജമൗലി തീരുമാനിച്ച ആദ്യ കാസ്റ്റിംഗ് വീണ്ടും വൈറൽ ആകുകയാണ്. ചിത്രത്തിന്റെ മൂന്നാം വാർഷികത്തിൽ ചിത്രത്തിലെ ചില രസകരമായ ലൊക്കേഷൻ ചിത്രങ്ങൾ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. 2017 ഏപ്രിൽ 28 നു ആയിരുന്നു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ആദ്യഭാഗം എത്തിയത്. ബാഹുബലിയായി എസ് എസ് രാജമൗലി ആദ്യം പരിഗണിച്ചത് ബോളിവുഡ് താരം ഹൃത്വിക് റോഷനെയാണ്.

എന്നാല്‍ ‘ജോധ അക്ബറിന്’ ശേഷം മറ്റൊരു ചരിത്രാധിഷ്ഠിതമായ സിനിമ ചെയ്യാന്‍ താത്പര്യമില്ലായിരുന്നു ഹൃത്വിക്കിന്. ജോണ്‍ എബ്രഹാമിനെയാണ് ബാഹുബലിയിലെ വില്ലന്‍ ബല്ലാലദേവയായി ആദ്യം സങ്കല്‍പ്പിച്ചത്. എന്നാല്‍ താരം ആദ്യം തന്നെ പ്രോജക്ടിന് ‘നോ’ പറയുകയായിരുന്നു. വിവേക് ഒബറോയിയെയും ഈ വേഷം ചെയ്യാന്‍ രാജമൗലി സമീപിച്ചിരുന്നു പോലും. പിന്നീടാണ് ബോളിവുഡില്‍ ചിത്രം നിര്‍മിക്കാനുള്ള ആലോചന രാജമൗലി ഉപേക്ഷിച്ചതെന്നെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ കട്ടപ്പയുടെ വേഷത്തിനായി നടന്‍ മോഹന്‍ലാലിനെ രാജമൗലി സമീപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ സിനിമയില്‍ കിട്ടിയ സ്‌ക്രീന്‍ ടൈമില്‍ തൃപ്തനല്ലാത്തതിനാല്‍ നോ പറയുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ശിവകാമി ദേവിയായി ആദ്യം ശ്രീദേവിയെയാണ് പരിഗണിച്ചത്. എന്നാല്‍ സ്‌ക്രീന്‍ ടൈമും താരത്തിന്റെ പ്രതിഫലത്തുകയുമായി പിന്നണിപ്രവര്‍ത്തകര്‍ക്ക് ഒത്തുപോകാന്‍ സാധിച്ചില്ല.

വൈകാതെ കഥാപാത്രം ഭദ്രമായി രമ്യാ കൃഷ്ണനില്‍ എത്തി. ബോളിവുഡില്‍ നിന്ന് സോനം കപൂറിനെ അവന്തികയുടെ വേഷം ചെയ്യാനും നയന്‍താരയെ ദേവസേനയ്ക്കായും രാജമൗലി സമീപിച്ചിരുന്നു.