44കാരന് 25കാരിയെ കിടപ്പറയിൽ തൃപ്‍തിപ്പെടുത്താൻ പറ്റുമോ; ചെമ്പനെ പിന്തുണച്ച കലക്ക് സൈബർ ആക്രമണം; കിടിലം മറുപടി..!!

626

മലയാളത്തിലെ നിർമാതാവും നടനും തിരക്കഥാകൃത്തും ഒക്കെയായ 44 കാരനായ അങ്കമാലിക്കാരൻ ചെമ്പൻ വിനോദ് കഴിഞ്ഞ ദിവസം രണ്ടാം വിവാഹം കഴിച്ചു. എന്നാൽ വിവാഹം കഴിച്ചതോടെ സദാചാരവാദികൾ കൂട്ടത്തോടെ ലോക്ക് ഡൗണിൽ വീട്ടിൽ ഇരുന്നു തല പുകഞ്ഞതോടെ ചെമ്പന്റെ പുറകെ ആണെന്ന് വേണം പറയാൻ. 25 കാരിയായ മറിയം ആണ് ചെമ്പൻ വിനോദിന്റെ ജീവിതത്തിലേക്ക് എത്തിയത്.

ഇരുവരും തമ്മിൽ ഉള്ള പ്രായവ്യതാസം കൊണ്ട് നിരവധി ആളുകൾ ആണ് ചെമ്പന് എതിരെ സൈബർ ആക്രമണവുമായി എത്തിയിരിക്കുന്നത്. പ്രശസ്ത സൈക്കോളജിസ്റ് ആയ കല ചെമ്പൻ വിനോദിനെ പിന്തുണച്ചു രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇതിനു ശേഷം കലക്ക് എതിരെയും സൈബർ ആക്രമണം ഉണ്ടായി. എന്നാൽ അതിനു അതിനേക്കാൾ നല്ലൊരു മറുപടിയും ആയി കല വീണ്ടും എത്തി. പോസ്റ്റ് ഇങ്ങനെ..

ഈ കൊറോണ കാലത്ത് ചെമ്പൻ വിനോദിനെ ഞാൻ ഹീറോ എന്ന് വിളിച്ചതിന് കല്ലേറ് തുടരുന്നു. മനുഷ്യർ വെന്തുരുകുമ്പോൾ കൊച്ചു പെണ്ണിന്റെ ജീവിതം തുലച്ചവന് ഹീറോ ഇമേജ്! കുലസ്ത്രീകൾ മാപ്പാക്കണം

കേസ് no 1:

ആ സ്ത്രീയെ ഒരുപാട് ഞാനും വെറുത്തിട്ടുണ്ട്.. ഒരു കുടുംബജീവിതം കുളമാക്കി.. ഒരു സ്ത്രീയെയും കുഞ്ഞുങ്ങളെ അനാഥയാക്കി.. അവർ ഇറങ്ങി പോയി വിവാഹമോചനം നേടി.. എന്നിട്ടോ.. കാമുകിയും ഭാര്തതാവും രണ്ടു കിടപ്പു മുറികളിലായ് തുടരുന്നു.. അവഹേളനം, കുറ്റപ്പെടുത്തൽ, ദേഹോപദ്രവം എല്ലാമുണ്ട്..

ആ കാമുകൻ അല്ലേൽ ജാരൻ വിചാരിച്ചാൽ അവരുടെ ദുഃഖം പരിഹരിക്കാം..

ആ ബന്ധം ഒളിസേവയിൽ നിലനിർത്തി,
അയാൾ മറ്റു വിവാഹങ്ങൾ ഓടി നടന്ന് ആലോചിക്കുന്നു.. എന്ത് കൊണ്ട്, വാ, ഇനി നീ മതി എനിക്കെന്നും പറഞ്ഞു അവളെ വിളിച്ചിറക്കി കൊണ്ട് പോയി ഒന്നിച്ചു ജീവിച്ചൂടെ?

ഗസറ്റഡ് ഓഫീസർ ആണ്, സാമ്പത്തികം ഇല്ലാത്ത പെണ്ണല്ല.. എന്നിട്ടും കാമുകൻ തയ്യാറല്ല.. അയാൾക്ക്‌ ഭാര്യയെ ചതിച്ചവൻ ഇമേജ് ആയിപ്പോകും.. ഭാര്യക്ക് സംശയ രോഗമെന്നാണല്ലോ വെയ്പ്പ്.. കാമുകി, അവൾ എന്നെങ്കിലും കുതിരപ്പുറത്തു വരുന്ന രാജകുമാരനെ ഓർത്തു, നാട്ടാരുടെ, വീട്ടുകാരുടെ അടക്കി പറച്ചിൽ സഹിച്ചു പോകുന്നു..

കേസ് 2

കാമുകൻ അവിവാഹിതൻ. സെലിബ്രിറ്റി.. കാമുകി വിവാഹിത, ഒരു കുഞ്ഞുണ്ട്.. ഭാര്തതാവ്‌ കയ്യോടെ അവിഹിതം പൊക്കുന്നു.. കാമുകി തലയിൽ ആകുമെന്ന് ഭയന്നു കാമുകൻ പെട്ടന്ന് തന്നെ മറ്റൊരു വിവാഹം കഴിച്ചു.. ഒറ്റപെട്ട ജീവിതം ആയി, കുഞ്ഞു പോലും ഇല്ലാതെ, മകളെ ഒന്ന് കാണാൻ പറ്റാതെ അവൾ കണ്ണീരോടെ കഴിയുന്നു..

കേസ് 3

ചെറുപ്രായത്തിൽ രണ്ടിരട്ടി പ്രായമുള്ള ഒരാളുടെ വെപ്പാട്ടി ( ആ പദം ഉപയോഗിച്ചതിൽ ഖേദം)ആയ ഒരുവൾ.. അയാളുടെ മരണത്തോടെ, അനാഥാലയത്തിൽ ആകുന്നു. ഒരു തുണ്ട് ഭൂമി ഇല്ല.. കുഞ്ഞില്ല.. അവകാശം ഒന്നുമില്ല.. കയ്യൂക്കുള്ള അയാളുടെ വീട്ടുകാർ അവളെ ഒതുക്കി.. തൂത്തെറിഞ്ഞു..

കേസ് 4

ഒറ്റപെട്ടു നിൽക്കുന്ന സ്ത്രീയാണ് ഞാനും.. ഒന്നിച്ചൊരു കാപ്പി കുടിക്കാൻ, ഒരു lift തരാൻ ചിലപ്പോൾ “കുല ” പുരുഷൻ സമൂഹത്തെ ഒന്ന് നോക്കും.
വിവാഹമോചിത ആണല്ലോ..
കുടുംബസ്ഥൻ ആണേൽ പിന്നെ പറയേണ്ട…
പക്ഷെ ഫ്ലാറ്റിൽ എപ്പോ വിളിച്ചാലും വരാൻ റെഡി ആണ്.. വേണേൽ ചിലവിനു തരാനും..
പോടാ പട്ടി..

ഇനിയും എഴുതണമെന്നുണ്ട്..
തത്കാലം ഈ കൊറോണ കാലത്ത്,
ഇത്രയും മതി.. ഒന്നുകൂടി, 44 കാരന് 25 കാരിയെ കിടപ്പറയിൽ തൃപ്തിപെടുത്താൻ പറ്റുമോ എന്നൊന്നും ചിന്തിക്കാൻ സൗകര്യമില്ല.!

കല, കൗൺസലിംഗ് സൈക്കോളജിസ്റ്