റബർ തോട്ടത്തിൽ ഒരു വർഷത്തിലേറെ പഴക്കമുള്ള മൃതദേഹം; സമീപത്ത് ചെരിപ്പും വസ്ത്രങ്ങളും..!!

459

തിരുവനന്തപുരം വെള്ളറടയിൽ സംസ്ഥാനാതിർത്തിയിൽ റബർ തോട്ടത്തിൽ അജ്ഞാതന്റെ ഒരു വർഷത്തിൽ ഏറെ പഴക്കം തോന്നിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. വെട്ടാത്ത റബർ തോട്ടത്തിൽ പുല്ലു വെട്ടാൻ എത്തിയവർ ആണ് സംഭവം കാണുന്നത്. വെള്ളറടക്കു അടുത്ത് നൂലിയത്തിന്റെയും വെട്ടുകുഴിയുടെയും മധ്യേയുള്ള റബർതോട്ടത്തിലെ പാറയിടുക്കിന് സമീപം ഉള്ള മരച്ചുവട്ടിൽ ആണ് മൃതദേഹം കണ്ടത്.

പുരുഷന്റേത് ആണ് അവശിഷ്ടങ്ങൾ. അയാളുടേത് എന്ന് കരുതുന്ന ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. മരണം ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. പാലെടുക്കാത്ത റബർ മരങ്ങളായതിനാൽ ഇവിടേക്ക് ആരും എത്താറില്ല. പുല്ലുപറിക്കാൻ പോയവരാണ് അവശിഷ്ടം കണ്ടത്. ഉടുത്തിരുന്ന ലുങ്കിയുടെ ഒരറ്റം മരത്തിൽ കെട്ടിയിട്ടുള്ളതിനാൽ ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അസ്ഥികൾ മാത്രമാണ് അവശേഷിച്ചത്. വെള്ളറടയിൽ നിന്നും പോലീസും ഫോറൻസിക് വിദഗ്ധരും എത്തി വിവരങ്ങൾ ശേഖരിച്ചു. വെള്ളറടയിലും പരിസര പ്രദേശങ്ങളിലും അടുത്ത നാളുകളിൽ ഒന്നും ആളുകൾ മിസ് ആയ കേസുകൾ ഒന്നും ഇല്ലാത്തത് കൊണ്ടും തമിഴ് നാട് അതിർത്തി ആയത് കൊണ്ടും തമിഴ്‌നാട് സ്വദേശിയെന്നാണ് പോലീസ് കരുതുന്നത്. മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.