കോവളത്ത് ഒരു വയസുകാരി ഡിക്കിയിൽ ലോക്കായി; കുഞ്ഞിന് പുതു ജീവൻ..!!

623

വീട്ടിൽ കിടക്കുന്ന കാറിന്റെ ഡിക്കി അടച്ചില്ലേൽ ഇത്രേം വലിയ പണികിട്ടും എന്ന് കോവളം കമുകിൻകോട് സ്വദേശി അൻസാർ കരുതി കാണില്ല. കഴിഞ്ഞ ദിവസം ആണ് നാട്ടുകാരെയും വീട്ടുകാരെയും ഒരുപോലെ ആശങ്കപ്പെടുത്തിയ സംഭവം ഉണ്ടായത്. വീടിന്റെ വരാന്തയിൽ കളിച്ചു കൊണ്ടിരുന്ന കാൻസറിന്റെ ഒരു വയസുള്ള മകൾ അമാനയെ കാണാതെ ആകുന്നത്.

പിച്ച വെച്ച് നടന്നു തുടങ്ങിയ കുട്ടി നടന്നു ഡിക്കി തുറന്നിരുന്ന കാറിന്റെ ഉള്ളിൽ കയറുക ആയിരുന്നു. കയറി സമയത്ത് തന്നെ കാറിന്റെ ഡിക്കിയുടെ ഡോർ അടയുകയും ലോക്ക് ആകുകയും ചെയ്തു. എന്നാൽ വരാന്തയിൽ കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ കാണാതെ ആയപ്പോൾ ആകെ പരിഭ്രാന്തിയായി. നാട്ടുകാരും ബന്ധുക്കളും കൂടി അന്വേഷണം തുടങ്ങി. കാറിന്റെ ഭാഗത്തു നിന്നും ചെറിയ അനക്കം കേട്ടതോടെ കുഞ്ഞു കാറിൽ ഉണ്ടെന്നു മനസ്സിലാക്കിയതോടെ ആശ്വാസമായി തിരച്ചിൽ നടത്തിയ ആളുകൾക്ക്.

എന്നാൽ കുഞ്ഞിനെ പുറത്തെടുക്കാൻ താക്കോൽ നോക്കിയപ്പോൾ ആണ് അതും കുട്ടിയുടെ കയ്യിൽ ആണെന്ന് അറിയുന്നത്. ഇതോടെ ആളുകൾ വീണ്ടും പരിഭ്രാന്തരായി. കാറിന്റ ഡോർ തുറക്കാൻ പല വഴികൾ നോക്കി എങ്കിൽ കൂടിയും നാടകത്തെ ആയപ്പോൾ അഗ്നിശമന സേനയെ വിവരം അറിയിക്കുക ആയിരുന്നു. തുടർന്ന് സ്കെയിൽ ഉപയോഗിച്ചും മറ്റും ലോക്ക് തുറന്നു അരമണിക്കൂറിനുള്ളിൽ കുഞ്ഞിനെ പുറത്തെടുക്കുക ആയിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് നാലരമണിയുടെ ആണ് സംഭവം. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി കെ രവീന്ദ്രൻ , സീനിയർ ഫയർ ഓഫീസർ രാജശേഖരൻ നായർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.

Facebook Notice for EU! You need to login to view and post FB Comments!