അഞ്ചലിൽ രണ്ടുവട്ടം യുവതി പാമ്പു കടിയേറ്റ് മരിച്ച സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞു. ഉത്രയുടെ ഭർത്താവ് സൂരജ് സി ക്രൈം ബ്രാഞ്ചിന് മുന്നിലാണ് കുറ്റസമ്മതം നടത്തിയത്. ഇതുമായി ബന്ധപ്പെട്ടു മൂന്ന് പേരുടെ അറസ്റ് ആണ് ഇന്നലെ വൈകിട്ട് രേഖപ്പെടുത്തിയത്. സൂരജിനൊപ്പം സുഹൃത്തും ബന്ധുവും പിടിയിൽ ആയിട്ടുണ്ട്.
ഏറം വെള്ളിശേരി വിജയസേന്റെയും മണിമേഖലയുടെയും മകളായ ഉത്രയെ(25) മേയ് ഏഴിനാണ് കിടപ്പു മുറിയിൽ പാമ്പു കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി എന്നാണ് വീട്ടുകാരുടെ സംശയം.
മാത്രമല്ല മാര്‍ച്ച് മാസത്തില്‍ ഉത്രയക്ക് ഭര്‍ത്താവ് സൂരജിന്റെ അടൂര്‍ പറക്കോട്ടെ വീട്ടില്‍വെച്ചും പാമ്പ് കടിയേറ്റിരുന്നു. യുവതിക്ക് തുടര്‍ച്ചയായി രണ്ടു തവണ പാമ്പ് കടിയേറ്റതിന് പിന്നില്‍ ഭര്‍ത്താവാണെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നൽകുകയായിരുന്നു. അപ്പോഴാണ് കല്ലുവാതുക്കലിലെ ഒരു പാമ്പു പിടുത്തക്കാരനുമായി സൂരജിന് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ സൂരജിനെ പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. സുരേഷിൽ നിന്ന് 10000 രൂപ കൊടുത്താണ് സൂരജ് പാമ്പിനെ വാങ്ങിയതെന്നാണ് തെളിഞ്ഞിരിക്കുന്നത്.