സിനിമ സീരിയൽ അഭിനയവും ബന്ധങ്ങളും പലരും പല നിയമപരമല്ലാത്ത പ്രവർത്തികളിലും ഏർപ്പെടാൻ ഉള്ള മറയായി ഉപയോഗിക്കുന്നുണ്ട്. പുരുഷന്മാരേക്കാൾ സ്ത്രീകൾ ആണ് ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ ചെയ്യുന്നവരിൽ കൂടുതൽ. ഇപ്പോൾ നടികൂടിയായ കോട്ടയം വെച്ചൂർ ഇടയാഴം സ്വദേശിനി സരിതാലയത്തിൽ സരിത സലിമിനെ പോലീസ് പിടികൂടി ഇരിക്കുകയാണ്. ഒരു കിലോ ക-ഞ്ചാവുമായി ഡ്രൈവർ സുധീറിന് ഒപ്പം ആണ് സരിതയെ പോലീസ് പിടികൂടിയത്.
ചാലക്കുടി ബസ് സ്റ്റാൻഡിന് സമീപത്തു നിന്നും ആണ് വ്യാഴാഴ്ച രാത്രി സരിതയെയും സുധീറിനെയും പിടികൂടിയത്. സീരിയലുകൾക്കായി ജൂനിയർ ആർട്ടിസ്റ്റുകളെ ഏർപ്പാടാക്കി കൊടുക്കുന്ന ആൾ ആണ് സരിത. ബ്ലാക്ക് എയിഞ്ചൽ എന്ന് അറിയപ്പെടുന്ന ഇവർ ചില സീരിയലുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എറണാകുളം എളമക്കരയിൽ വാടക വീട്ടിൽ ആണ് യുവതി താമസിക്കുന്നത്. ലോക്ക് ഡൌൺ സമയത്തു ലഭിച്ച ഇളവ് മുതൽ എടുത്താണ് ഇവർ വൻ തോതിൽ ഉള്ള ല-ഹരി മരുന്നുകൾ കടത്തിയത്. രഹസ്യ സന്ദേശം ലഭിച്ചതിനെ തുടർന്ന് ആയിരുന്നു പരിശോധന.
ല-ഹരി മരുന്നുകൾ കൈമാറുന്നതിന് ഇടനിലക്കാർ ആയി പ്രവർത്തിക്കുന്നവർ ആണ് ഇവർ. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപവും ഇടപ്പിള്ളി കേന്ദ്രികരിച്ചും വാഹനം ഓടിക്കുന്ന ആൾ ആണ് സുധീർ. തിരുർ ജില്ലാ പോലീസ് റൂറൽ മേധാവി ആർ വിശ്വനാഥിന്റെ നിർദ്ദേശത്തെ തുടർന്ന് ചാലക്കുടി ഡി വൈ എസ് പി സി ആർ സന്തോഷിന്റെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് വ്യാഴാഴ്ച രാത്രി ആണ് ഇവരെ പിടികൂടിയത്. ചാലക്കുടി മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്ത ലോറിയിൽ നിന്നും രണ്ടേകാൽ കിലോ ക-ഞ്ചാവ് പിടികൂടിയത്.
ഇത് കൂടാതെ ആണ് രാത്രി 11.30 ഓടെ വീണ്ടും ക-ഞ്ചാവ് പിടികൂടിയത്. ചാലക്കുടി കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം സംശയം തോന്നിയ കാർ പരിശോധന നടത്തിയപ്പോൾ ആണ് യുവതിയുടെ കയിൽ ഉണ്ടായിരുന്ന ബാഗിന് പുറകിൽ പ്ലാസ്റ്റിക്ക് കവറിൽ ഭദ്രമായി ഒളിപ്പിച്ചു വെച്ച കണ്ടെത്തിയത്. ചാലക്കുടിയിൽ എത്തും എന്ന് അറിയിച്ച ഒരാൾക്ക് കൈമാറാൻ കൊണ്ട് വന്നത് ആണ് ക-ഞ്ചാവ് എന്നും ഡ്രൈവറെ സഹായി ആയി വിളിച്ചത് ആണെന്നും സരിത മൊഴി നൽകി. എന്നാൽ ഈ മൊഴി പോലീസ് വിശ്വസിച്ചട്ടില്ല. സിനിമാക്കാർക്ക് ല-ഹരി മരുന്നുകൾ എത്തിക്കുന്നതിൽ പ്രധാനിയാണ് സരിത എന്ന് പോലീസ് സംശയിക്കുന്നു.