കോട്ടയത്ത് പ്രവാസിയുടെ ഭാര്യയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 27കാരനെ പോലീസ് പിടികൂടി..!!

470

കോട്ടയത്തു പ്രവാസിയുടെ നാല്പതു വയസുള്ള ഭാര്യയെ നിർബന്ധിച്ചു കാറിൽ കയറ്റി കൊണ്ട് പോകുകയും തുടർന്ന് പീഡിപ്പിക്കുകയും ചെയ്ത 27 വയസുള്ള യുവാവിനെ പോലീസ് പിടികൂടി. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പല സ്വദേശിയായ ആശിഷ് ജോണിനെയാണ് പിടികൂടിയത്. പ്രതിയെ ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം പാല ടൗണിലെ സപ്ലെകോ ഓഫിസിന് സമീപത്തു നിന്നും സ്ത്രീയെ കാറിൽ കയറ്റികൊണ്ട് പോകുകയും വണ്ടിയിൽ വെച്ച് ഇയാൾ പീഡിപ്പിച്ചെന്നുമാണ് നാല്പത് കാരിയായ സ്ത്രീ പോലീസിൽ പരാതി നൽകിയത്. ഇയാൾ സ്ത്രീയെ രാത്രിയിൽ നിരന്തരം ഫോണിൽ വിളിച്ചു ശല്യപ്പെടുത്തുകയും ചെയ്തിട്ടുള്ളതായി യുവതി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.