ഞാനും ഉപ്പയും പോകുമ്പോൾ; ഭാര്യയാണോ കൂടെയുള്ളത് എന്ന് ചോദിച്ചു; തകർന്നു പോയ നിമിഷം…!!

1207

കക്ഷി അമ്മിണിപ്പിളള എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നടി ഫറ ഷിബ്ല. ഒരു നടി എന്നതിലുപരി താരം ഒരു അവതാരക കൂടിയാണ്. എന്നാൽ ചിത്രത്തിന്റെ ഓഡിഷന്‍ സമയത്ത് 68 കിലോ ആയിരുന്നു നടിയുടെ ശരീര ഭാരം. സിനിമയിൽ അഭിനയിക്കണം എന്ന മോഹവുമായി എത്തിയ താരത്തിന് അഭിനയിക്കുന്നതിനായി 20 കിലോയാണ് കൂട്ടേണ്ടി വന്നിരുന്നത്.
അന്ന് സമൂഹമാധ്യമങ്ങളിൽ താരം പങ്കുവച്ച മേക്കോവര്‍ ചിത്രങ്ങള്‍ എല്ലാം തന്നെ വൈറലായി മാറിയിരുന്നു. ഫറയ്ക്ക് ശരീര ഭാരം വർധിപ്പിക്കാൻ എടുത്ത സമയം ആറ് മാസം ആയിരുന്നു.

സിനിമയുടേതായി വന്ന പോസ്റ്ററുകളിൽ എല്ലാം തന്നെ ഫറയുടെ കഥാപാത്രത്തെയും കാണിക്കുകയും ചെയ്തിരുന്നു. എന്നാൽ ചിത്രത്തിന്റെ ട്രെയിലറില്‍ ഈ നടി ആരാണ് എന്ന് അന്വേഷണവും നടന്നിരുന്നു. സിനിമ എല്ലാം കഴിഞ്ഞ ഉടൻ തന്നെ ശരീരഭാരം വീണ്ടും പഴയ രൂപത്തില്‍ ആക്കുകയും ചെയ്തിരുന്നു. അതേസമയം ശരീര പ്രകൃതിയുടെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന പരിഹാസങ്ങളെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഫറ ഷിബ്ല തുറന്ന് പറയുകയാണ്.

മലപ്പുറമാണ് സ്വദേശം. ഒരിക്കല്‍ ഉപ്പയുടെ കൂടെ നടന്നുപോകുമ്പോള്‍ ഭാര്യയാണോ കൂടെയുളളതെന്ന് ഒരാള്‍ ഉപ്പയോട് ചോദിക്കുകയുണ്ടായി. അത് കേട്ട് ഞാന്‍ ഇല്ലാതായി പോകുന്നതായി തോന്നി. അയാള്‍ എന്റെ ഉമ്മയെ ഇതുവരെ കാണാത്തൊരാള്‍ ആയിരുന്നു. ഞാന്‍ അതുകേട്ട് മരവിച്ചുപോയി. എന്റെ ഉപ്പ ചിലപ്പോൾ എന്നേക്കാൾ കൂടുതൽ വിഷമിച്ചിട്ടുണ്ടാവും. രൂപത്തെ പറ്റിയും നിറത്തെ പറ്റിയും പറഞ്ഞു ആരെയും വിഷമിപ്പിക്കരുത്. ഞാൻ അങ്ങനെ ഇതുവരെ ചെയ്തട്ടില്ല. ശരീരത്തെ കളിയാക്കുന്നവരെ കണ്ടാല്‍ നാം അവരെ തിരുത്തണം. അത് ചിലരെ എത്രമാത്രം വേദനിപ്പിക്കുമെന്ന് മനസ്സിലാക്കണം.

അതേസമയം തടിയുളള പെണ്‍കുട്ടിയ്ക്ക് വിവാഹ ശേഷമുണ്ടാകുന്ന പ്രശ്നങ്ങളാണ് കക്ഷി അമ്മിണിപ്പിളളയില്‍ പറഞ്ഞത്. അമ്മിണിപിളളയുടെ ട്രെയിലര്‍ കണ്ട് അത് താനാണെന്ന് ആര്‍ക്കും മനസിലായില്ല. ദംഗലിലെ ആമിര്‍ ഖാനും അപ്പോത്തിക്കിരിയിലെ ജയസൂര്യയുമെല്ലാം തനിക്ക് പ്രചോദനമായി മാറിയെന്നും ഫറ ഷിബ്ല പറഞ്ഞിരുന്നു. രൂപത്തെപറ്റിയും നിറത്തെപറ്റിയുമൊക്കെ പറഞ്ഞ് ആരെയും വേദനിപ്പിക്കുന്നത് ശരിയല്ല. ഞാന്‍ അത്തരത്തില്‍ ആരെയും പറ്റി പറയാറില്ല.

ശരീരത്തെ കളിയാക്കുന്നവരെ കണ്ടാല്‍ നാം അവരെ തിരുത്തണം. അത് ചിലരെ എത്രമാത്രം വേദനിപ്പിക്കുമെന്ന് മനസ്സിലാക്കണം. അതേസമയം തടിയുളള പെണ്‍കുട്ടിയ്ക്ക് വിവാഹ ശേഷമുണ്ടാകുന്ന പ്രശ്നങ്ങളാണ് കക്ഷി അമ്മിണിപ്പിളളയില്‍ പറഞ്ഞത്. അമ്മിണിപിളളയുടെ ട്രെയിലര്‍ കണ്ട് അത് താനാണെന്ന് ആര്‍ക്കും മനസിലായില്ല.

ദംഗലിലെ ആമിര്‍ ഖാനും അപ്പോത്തിക്കിരിയിലെ ജയസൂര്യയുമെല്ലാം തനിക്ക് പ്രചോദനമായി മാറിയെന്നും ഫറ ഷിബ്ല പറഞ്ഞിരുന്നു. ബോഡി ഷെയ്മിങ് നടത്തുന്ന ആരെയെങ്കിലും കണ്ടാൽ നാം അവരെ തിരുത്തണം അത് ചിലരെ എത്രമാത്രം വേദനിപ്പിക്കുമെന്ന് മനസ്സിലാക്കണം ഷിബ്‍ല പറഞ്ഞിരിക്കുകയാണ്.