മകന്‍ ആത്മഹത്യ ചെയ്യാന്‍ കാരണം മരുമകള്‍ ലൈംഗികത നിഷേധിച്ചിട്ടാണെന്ന് ചൂണ്ടിക്കാട്ടിയുള്ള മാതാവിന്റെ പരാതിയില്‍ പോലീസ് 32കാരിയ്‌ക്കെതിരേ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് കേസെടുത്തു.അഹമ്മദാബാദിലെ മണി നഗറുകാരിയായ ഗീതാപാര്‍മര്‍ എന്ന യുവതിക്കെതിരേ ഷഹേര്‍ കോട്ട്ഡാ പോലീസാണ് കേസെടുത്തത്.
വിവാഹം കഴിഞ്ഞ് 22 മാസമായിട്ടും മകന്‍ സുരേന്ദ്ര സിന്‍ഹയുമായി യുവതി ലൈംഗികതയ്ക്ക് സമ്മതിക്കാത്ത സാഹചര്യത്തില്‍ മകന്‍ കടുത്ത വിഷാദം ബാധിച്ചാണ് മരിച്ചതെന്നാണ് സുരേന്ദ്രയുടെ മാതാവിന്റെ ആരോപണം. 55 കാരിയായ മാതാവ് മ്യുലി പാര്‍മറിന്റെ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത്. ആദ്യ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് സുരേന്ദ്ര സിന്‍ഹ രണ്ടു വിവാഹബന്ധം വേര്‍പെടുത്തിയ ഗീതയെ വിവാഹം കഴിച്ചത്. റെയില്‍വേ ജീവനക്കാരനായിരുന്ന സുരേന്ദ്ര സിന്‍ഹയും ഗീതയും തമ്മിലുള്ള വിവാഹം 2018 ഒക്ടോബറിലായിരുന്നു.
2016 ല്‍ സിന്‍ഹ ആദ്യ ഭാര്യയില്‍ നിന്നും വിവാഹമോചനം നേടിയിരുന്നു. മറ്റു രണ്ടു പേരുമായുള്ള വിവാഹ ബന്ധം ആചാരപ്രകാരം വേര്‍പെടുത്തിയാണ് ഗീതയും എത്തിയത്. വിവാഹത്തിന് ശേഷം ഒരിക്കല്‍ ഇവരുടെ മുറിയില്‍ ചെല്ലുമ്പോള്‍ രണ്ടു പേരും രണ്ടു കിടക്കയില്‍ കിടക്കുന്നത് കണ്ടെന്നാണ് പാര്‍മര്‍ പറയുന്നത്. ഇക്കാര്യം മകനോട് ചോദിച്ചപ്പോള്‍ തങ്ങള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാറില്ലെന്നും ഭര്‍ത്താവിനൊപ്പം കിടക്കില്ലെന്ന് വിവാഹത്തിന് മുമ്പ് തന്നെ ഗീത കരാര്‍ ഉണ്ടാക്കിയിരുന്നതായും ഇയാള്‍ പറഞ്ഞു.
ഇത് മകനെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയെന്നാണ് മാതാവിന്റെ ആരോപണം. ഭാര്യ ഒപ്പം ഉറങ്ങാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഇരുവരും തൊട്ടതിനും പിടിച്ചതിനുമെല്ലാം പിന്നീട് വഴക്കായി. ഒരിക്കല്‍ വഴക്ക് മൂത്ത് ഗീത സ്വന്തം വീട്ടിലേക്ക് പോകുക പോലും ചെയ്തിട്ടുണ്ട്. സുരേന്ദ്ര സിന്‍ഹ ഭാര്യയുടെ ഫോണും ബ്ലോക്ക് ചെയ്തു. എന്നാല്‍ ഇതിന് ശേഷം വിഷാദരോഗത്തിലായി പോയ ഇയാള്‍ ജൂലൈ 27 ന് ആത്മഹത്യ ചെയ്യുകയായിരുന്നു. അന്ന് സുരേന്ദ്രനെ വീട്ടില്‍ തനിച്ചാക്കി വീട്ടുകാര്‍ ഒരു ശവ സംസ്‌ക്കാര ചടങ്ങിനായി പോയ സമയത്ത് മുറിയിലെ സീലിംഗ് ഫാനില്‍ ഇയാള്‍ കെട്ടിത്തൂങ്ങുകയായിരുന്നു.