വില്ലന്‍ കാണും മുന്‍പ് അറിയുക ഈ പത്ത് പ്രത്യേകതകള്‍

1843

മോഹന്‍ലാലിന്‍റെ വില്ലന്‍ നാളെ തീയറ്ററുകളിലേയ്ക്ക് എത്തുകയാണ്. മോഹന്‍ലാല്‍-ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തെക്കുറിച്ച് ആരാധകരുടെ പ്രതീക്ഷ വളരെ വലുതാണ്. പലപ്രത്യേകതകളുമായാണ് സിനിമ എത്തുന്നത്. അവ ഏതാണെന്ന്

1. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് ‘8 കെ’ റസല്യൂഷനില്‍ ഒരു സിനിമ ചിത്രീകരിക്കുന്നത്.

2. റെഡിന്‍റെ വെപ്പണ്‍ സീരിസിലുള്ള ഹീലിയം 8കെ ക്യാമയിലാണ് പൂര്‍ണ്ണമായും വില്ലന്‍ ചിത്രീകരിച്ചിരിക്കുന്നത്.

3. തമിഴ്-തെലുങ്ക് താരങ്ങളായ വിശാല്‍, ശ്രീകാന്ത്, ഹന്‍സിക എന്നിവരുടെ ആദ്യ മലയാള ചിത്രമാണിത്.

4. ചിത്രത്തിലെ ഒരു ഗാനത്തിന് മാറ്റെ പെയിന്റിങ്ങാണ് ഉപയോഗിച്ചിരിക്കുന്നത്.

5. ബോളിവുഡ് സ്റ്റണ്ട് മാസ്റ്റര്‍ രവി വര്‍മ്മയാണ് ആക്ഷന്‍ സ്വീകന്‍സുകള്‍ ഒരുക്കിയിരിക്കുന്നത്. ഒരു സ്റ്റണ്ട് രംഗത്തിലെ മുഴുവന്‍ ഫൈറ്റേഴ്‌സും ഫ്രാന്‍സ്-റഷ്യ എന്നിവിടങ്ങളില്‍ നിന്നാണ്

6. പുലിമുരുകനെ മറികടന്ന് റിലീസിന് മുന്‍പ് ഏറ്റവും കൂടുതല്‍ തുക റൈറ്റ് വില്‍പ്പനയിലെ സ്വന്തമാക്കിയ ചിത്രം

7. ബാൻഗ്ലൂരിൽ ഫാൻസ് ഷോ കളിക്കുന്ന ആദ്യ മലയാള സിനിമയാണ് വില്ലൻ

8. ഏറ്റവും കൂടുതൽ ഫാൻസ് ഷോ എന്ന പുലിമുരുകന്റെയും (125 ഷോ) മേഴ്സലിന്റെയും ( 134) റെക്കോർഡ് തകർത്ത കേരളത്തിൽ റിലീസ് ചെയ്യുന്ന ചിത്രമാണ് വില്ലൻ (154 ഫാൻസ് ഷോ)

9. റോക്കലൈൻ ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന ചിത്രമാണ് വില്ലൻ.

10. റെക്കോർഡ് വിലക്കാണ് ഓഡിയോ സോങ്‌സ് ജിന്ഗ്ലി മ്യൂസിക്ക് വാങ്ങിയത്.