ബീഫ് തേങ്ങ കൊത്ത് ഉലർത്തിയത് ഉണ്ടാക്കുന്ന വിധം…

1111

ബീഫ് വിഭവങ്ങളില്‍ ഏറ്റവും സ്വാദിഷ്ടമായ ഒരു വിഭവം ആണ് ബീഫ് തേങ്ങക്കൊത്തുലര്‍ത്തിയത്.ഇന്ന് വളരെ എളുപ്പത്തില്‍ വളരെ സ്വാദിഷ്ടമായ രീതിയില്‍ ഇത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
ആവശ്യമായ സാധനങ്ങൾ

ബീഫ്-അര കിലോ

നല്ല ചുവന്ന മുളക് പൊടി- 2 സ്പൂണ്‍

മഞ്ഞൾ പൊടി – കാൽ സ്പൂണ്‍

മല്ലി പൊടി-3 സ്പൂണ്‍

ഗരം മസാല പൊടി-കാൽ സ്പൂണ്‍

കറിവേപ്പില-3 തണ്ട്

ഇഞ്ചി-ഒരു ചെറിയ കഷ്ണം

വെളുത്തുള്ളി-5-6 അല്ലികൾ

സവാള -2 വലുത്

പച്ച മുളക്- 4-5 എണ്ണം

തക്കാളി-ഒരെണ്ണം വലുത്

തേങ്ങ പൂളി അരിഞ്ഞത്-കാൽ കപ്പ്‌

വെളിച്ചെണ്ണ -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബീഫ് നന്നായി കഴുകി കുക്കറിൽ ആക്കി അതിലേക്കു വെളുത്തുള്ളി ,ഇഞ്ചി,സവാള ,പച്ച മുളക് എന്നിവ അരിഞ്ഞത് ചേര്ക്കുക ,ഇതിലേക്ക് പൊടി വര്ഗങ്ങളും ആവശ്യത്തിനു ഉപ്പും 2 സ്പൂണ്‍ വെളിച്ചെണ്ണയും ചേർത്ത് നന്നായി തിരുമ്മി യോജിപ്പിക്കുക.അല്പം വെള്ളം തളിച്ച് ഇറച്ചി വേവിക്കുക ..ഒരു 3-4 വിസിൽ വന്നാൽ തീ ഓഫ് ആക്കാം..കുക്കര് തുറക്കാതെ ഒരു 10 മിനിറ്റ് വക്കണം.ഈ 10 മിനിട്ട് കൊണ്ട് നമുക്ക് തേങ്ങ കൊത്ത്,വേപ്പില,തക്കാളി എന്നിവ വാട്ടി എടുക്കാം,ഗ്രേവിയോടെ ഇറച്ചി ഈ തേങ്ങാ കൊത്തിലേക്ക് ചേർത്ത് വെള്ളം തോര്ത്തി എടുക്കുക.

ഈ റെസിപ്പി ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയാനും ലൈക്‌ ചെയാനും ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ്‌ ചെയാനും മറക്കല്ലേ .